Posts

Showing posts from July 31, 2016

പറന്നകന്നീടുന്നൂ പക്ഷി

പറന്നകന്നീടുന്നൂ പക്ഷി ഇനിയും നില്കയാത്ത ക്രൂജനം ബാക്കി നൽകി ഇരുട്ടിൻ പാതയിൽ പറന്നകലുന്നൂ പാവം അശ്വമേധം ഭൂമിതൻ മാറിൽനിന്നും അന്നു കണ്ട സ്വപ്നങ്ങളൊക്കെയും പാഴ്ക്കിനാവായിന്നു ചിറകടിക്കവെ നിശ്ചലമാം ഭൂവിൽ വീണ്ടും ഏകയായ് മൂകമിരുന്നവൾ ഒരുനാൾ നാമും ചിറകടിച്ചുയർന്നിടും ആരുമെത്താത്തിടത്തോളം അകലെ അമ്മ തൻ താരാട്ടുപാട്ടും സ്നേഹബന്ധങ്ങൾ തൻ മാധുര്യവും നു കർന്നു തീർക്കാതെ നാമും യാത്രയാവും കണ്ടു നിന്ന സ്വപ്‌നങ്ങൾ വിങ്ങലായ് തേങ്ങും നേടിയ നേട്ടങ്ങൾ വ്യർത്ഥമായ് തീരും അകലങ്ങളിലേക്കു പറന്നകലുമ്പോൾ വ്യഥാ നിറ  കണ്ണുകൾ തൻ ചുംബനം തഴുകിടും മേനിമേൽ പോവുകയാണവൾ അകലങ്ങളിലേക്ക് ബന്ധബന്ധന സുഖങ്ങളില്ലാത്തൊരാപ്പാരിലായ് ... ഇനി ബാക്കി ആ വഴികൾ മാത്രം അവൾ നടന്നകന്ന വീഥികൾ നിശ്ചലമവക്കൊതിക്കുന്നൂ  ഒരിക്കൽ കൂടി ആ നനുത്ത സ്പര്ശനം ഏറ്റുവാങ്ങുവാൻ - Written By , ma friend