Posts

Showing posts from July 3, 2018

വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 2)

പുറത്തു നിന്നുള്ള വെളിച്ചം ആ മുറിയില്‍ എത്തിച്ചിരുന്ന രണ്ടു ജനാലകളിലൂടെയും നോക്കുമ്പോള്‍ പുറത്ത് ആകാശത്ത് ഇരുട്ട് മൂടാന്‍ തുടങ്ങുന്നത് കാണാമായിരുന്നു. സൂര്യനെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ആകാശം നിറയെ പടര്‍ന്നു പിടിച്ചു. നിലത്തു വീണു കിടക്കുന്ന അയാളുടെ മുന്നിലേക്ക് ഒരു നിഴല്‍ മെല്ലെ അടുത്തു വന്നു. പേടി കൊണ്ട് വിറങ്ങലിച്ചു നിന്ന അയാള്‍ക്ക് നാവു ചലിപ്പിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. എങ്കിലും, അയാള്‍ തന്‍റെ ശ്വാസകോശത്തിലെ വായു എല്ലാം ഉപയോഗിച്ച്  എന്തോ പറയാന്‍ തുടങ്ങി. "പണത്തിനു വേണ്ടി ചെയ്തു പോ..." പറഞ്ഞു പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അവന്‍റെ മുന്നില്‍ ആ രൂപം ദൃശ്യമായിരുന്നു. നീല നിറമുള്ള സുന്തരമായ കണ്ണുകളും, കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന മുടിയും ആയ ഒരു സുന്ദരി പെണ്‍കുട്ടി. അവളുടെ ഇടതു വശത്തിനു മാത്രം ആയിരുന്നു ഈ വര്‍ണ്ണനകള്‍ ബാധകം. അവളുടെ വലതു ഭാഗത്തേക്ക്  അവന്‍റെ കണ്ണുകള്‍ ചലിക്കും തോറും ശരീരത്തിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നതായി അവനു അനുഭവപ്പെട്ടു. തീ പൊള്ളലേറ്റ് പാതി വെന്ത മുഖം. ആ ഭാഗത്തെ ആസ്തികളും പൊട്ടിയിട്ടുണ്ട്. അവള്‍ അവനെ തന്നെ നോക്കി നിന്നു.