സ്വര്‍ഗവാസികള്‍
അച്ഛന് തിരുവനന്തപുരം പോവേണ്ട ആവശ്യം ഉള്ളതിനാല്‍ , കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ആക്കാന്‍ ആണ് ഞാന്‍ അന്ന് രാത്രി ടൌണില്‍ പോയത് ... എന്നാല്‍ അന്ന് രാത്രി ജീവിതത്തിലെ മുന്നോട്ടുല്ല യാത്രയില്‍ എന്നെ സഹായിച്ചേക്കാവുന്ന കുറച്ചു അറിവ് കിട്ടി ... അത് നിങ്ങളുമായി പങ്കുവെക്കട്ടെ ... അച്ഛനെ ബസ് കയറ്റി ഞാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ പുറത്തേക്ക് ഇറങ്ങി . ഒരുപാട് പേര്‍ അവിടെ തുണി വിരിച്ചു കിടക്കുന്നു ... റോഡ് സൈഡില്‍ ... ഒരുപക്ഷെ എന്നെപ്പോലെ ഒരുപാട് പേര്‍ തുപ്പിയിടുന്ന ഉമിനീരിനു മുകളിലാവം അവര്‍ പായ വിരിച്ചിട്ടുണ്ടാവുക ... നല്ല തണുപ്പുള്ള ഒരു രാത്രി ആയിരുന്നു അത് ... അതൊന്നും അവിടെ കിടക്കുന്ന ആളുകളില്‍ പ്രതിഫലിച്ചു കാണുന്നില്ല ... ഒരുപക്ഷെ അവര്‍ക്ക് ശീലമായിപ്പോയതുകൊണ്ടായിരിക്കാം ... ഒരുപക്ഷെ ഇതൊന്നും അവര്‍ക്ക് ഒരു പ്രശ്നമല്ലായിരിക്കാം ... എന്നാല്‍ ഞാന്‍ എന്‍റെ ജീവിതം അവരുടെതുമായി ഒത്തുനോക്കുമ്പോള്‍ ആണ് എനിക്ക് വല്ലാത്ത വിഷമം തോന്നിയത് ... കിടന്നുറങ്ങാന്‍ ഒരു വീടും , കട്ടിലും , തലയണയും , പുതപ്പും , തണുപ്പ് കൂട്ടാന്‍ ആയി ഫാനും ... കിടന്നു