Posts

Showing posts from September 10, 2017

ഒരു ഇന്ത്യൻ പൗരൻ

ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക്ക്  ചെറിയൊരു മാറ്റം അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്നത് മാറ്റി, "ആയിരവും, ലക്ഷവും, കോടിയും വരുന്ന ഇന്ത്യയിലെ ഓരോ ജീവന്റെയും, ജീവിതങ്ങളുടെയും നന്മക്കായി ഒരു കുറ്റവാളി പോലും രക്ഷപ്പെടരുത്" എന്നാക്കേണ്ടിയിരിക്കുന്നു. ഓരോ തിരഞ്ഞെടുപ്പിനും ഒരുപാട് പ്രതീക്ഷകളുമായി മുടങ്ങാതെ  വോട്ട് രേഖപ്പെടുത്തുന്ന ഒരു ഇന്ത്യൻ പൗരൻ.

മടിയൻ

ആകാശക്കോട്ടയിലെ മണി മെത്തയിൽ കിടന്നു മുകളിലേക്ക് നോക്കിയപ്പോൾ ഞാൻ ഭൂമിയെക്കാളും, ഭൂമിയിലെ മറ്റുള്ളവരെക്കാളും  ഉയരത്തിലാണെന്നു തോന്നി. എന്നാൽ ഒരു കാറ്റിൽ തുറന്ന ജനലിലൂടെ താഴെ ഭൂമിയിലേക്ക് നോക്കിയപ്പോൾ അവിടെ വെറും ഒരു പുഴു ആണ് ഞാൻ എന്ന് ബോധ്യമായി. കറുത്തിരുണ്ട മേഘങ്ങൾ എന്റെ കാഴ്ച വീണ്ടും ഇല്ലാതാക്കി. മേഘങ്ങൾക്ക് മുകളിൽ സ്വപ്നം കൊണ്ട് കൊട്ടാരം തീർത്തു ഞാൻ വീണ്ടും കാത്തിരുന്നു.