Posts

Showing posts from June 14, 2019

രണ്ടു പാഠങ്ങൾ

ഇന്ന് ജൂൺ 15 2019 ശനിയാഴ്ച. സമയം രാവിലെ  11 മണി. ഓഫിസിൻ്റെ ഗേറ്റ് ഞാൻ ആണ് തുറന്നത്. ആരും എത്തിയിരുന്നില്ല. ഓഫീസിൽ സ്റ്റേ ആയതിനാൽ അജ്‌മൽ നേരത്തെ എണീറ്റ് വാതിൽ അൺലോക്ക് ചെയ്തിരുന്നു. കേറി റൂമിൽ നോക്കിയപ്പോൾ അവനും നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് ആർക്കും ഇഷ്ട്ടമുള്ള ഒന്നല്ലാത്തതിനാൽ എന്നത്തേയും പോലെ വീട്ടിൽനിന്നു കൊണ്ടുവന്ന ചോറ് അടുക്കളയിൽ വെച്ച് മുകളിലേക്ക് നടന്നു. പതിവ് തെറ്റിക്കാതെ ആദ്യം മൊബൈൽ എടുത്ത് വാട്ട്സ്ആപ്പിലെ സ്റ്റാറ്റസുകൾ നോക്കിക്കൊണ്ടിരുന്നു. ഓരോ കൂട്ടുകാരുടെയും, കുടുംബക്കാരുടെയും മഴക്കാഴ്ച്ചകളും, സെൽഫികളും, ഫുട്ബോൾ വിശേഷങ്ങളുമായി കുറേയേറെ സ്റ്റാറ്റസുകൾ ഉണ്ട്. പക്ഷെ ഒരു സ്റ്റാറ്റസ്. അതെൻ്റെ ഹൃദയത്തിലേക്ക് വല്ലാതങ്ങു തറച്ചു കയറി. സത്യം പറഞ്ഞാൽ അതാണ് ഈ എഴുത്തു ശകലം ഇവിടെ ഇടാൻ എന്നെ പ്രേരിപ്പിച്ചത്. നിവേദ് എന്ന എൻ്റെ കൂട്ടുകാരൻ പോസ്റ്റ് ചെയ്ത ഒരു സ്റ്റാറ്റസ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു. "Two things to remember: Don't make decisions when you're angry and don't make promises when you're happy." അതായത്, ജീവിതത്തിൽ രണ്ടു കാര