വെളിച്ചത്തിനു പുറകെ ഓടിയവർ
കുട്ടിക്കാലം മുതൽ നമ്മൾ കേട്ടുവളർന്നത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു സഞ്ചരിക്കാൻ ആണ്. ഇവിടെ ഇരുട്ട് എന്നാൽ അറിവില്ലായ്മ, മോശം എന്നീ അർത്ഥങ്ങൾ ആണ് സൂചിപ്പിക്കുന്നത് എങ്കിൽ, വെളിച്ചം അറിവ്, ജ്ഞാനം തുടങ്ങി നല്ലതിനെ സൂചിപ്പിക്കുന്നു. എന്നാൽ വെളിച്ചത്തിനു പുറകെ ഓടിയവർ എല്ലാം ജീവിതത്തിൽ വിജയിച്ചിട്ടുണ്ടോ? പ്രകൃതി നമുക്ക് തരുന്ന സന്ദേശം അങ്ങനെ അല്ല! ഒരുപാട് കാലങ്ങൾക്കു ശേഷം ലഭിക്കുന്ന ഒരു മഴ. വരണ്ട മണ്ണിൽ മഴവെള്ളം പറ്റുമ്പോൾ ഉണ്ടാവുന്ന ആ ഗന്ധം. അതൊരു വല്ലാത്ത അനുഭൂതി തന്നെ ആണല്ലേ. എന്നാൽ ആ ഗന്ധത്തിനുള്ളിലൂടെ മണ്ണിനടിയിൽ നിന്നും പറന്നുയരുന്ന മഴപ്പാറ്റകളെ കണ്ടിട്ടില്ലേ. അവർ കാലങ്ങൾ ആയി ഭൂമിക്ക് അടിയിലെ ഇരുട്ടിൽ ജീവിക്കുന്നവർ ആയിരിക്കാം. മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതോടെ അവയ്ക്കു നിൽക്കക്കള്ളിയില്ലാതായിത്തീരുന്നു. പല സുഷിരങ്ങിലൂടെ അവർ പുറത്തേക്കു പറന്നുയരുന്നു. അതുവരെ ഇരുട്ടിൽ ജീവിച്ചിരുന്നവർക്ക് വെളിച്ചം ഒരു അത്ഭുതം ആയതുകൊണ്ടാവാം, പിന്നീടങ്ങോട്ട് അവർ വെളിച്ചം തേടി ഓടാൻ തുടങ്ങുന്നത്. നമ്മുടെ വീട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന ഇലക്ട്രിക്ക് ലൈറ്റുകൾ, റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ, ക്ഷേത