മംഗല്യം
മനുഷ്യനായ് ജനിച്ചു പോയ് മതങ്ങളും കുടിച്ചു പോയ് മറച്ചു വെച്ചു മോഹവും മുഖത്തു തേച്ചു ചായവും അടക്കി ഉള്ള് കല്ലിനാൽ ഇളക്കി കൈകൾ പാവപോൽ നിലച്ചു പോയ് ഒഴുക്കുകൾ അകന്നു മാറി ജീവനും പറിച്ചു നട്ട തൈകളിൽ മുളച്ചു പൊങ്ങി വിത്തുകൾ ഒടിഞ്ഞു പോയ ചില്ലയിൽ തളിർത്തു പൊങ്ങി പച്ചയും എടുത്തു മാറ്റി വേരുകൾ നശിച്ച പാഴ് വേരുകൾ