മരവിച്ച പാദങ്ങൾ
മറഞ്ഞു നിന്നൂ ഒളിഞ്ഞു നോക്കീ... എടുത്തു ഞാനെൻ തുറുപ്പുചീട്ടുകൾ... വിയർപ്പു പറ്റിയ കൈകളിൽ നിന്നും അടർത്തി മാറ്റീ ഓരോ ചുരുളും... പതുങ്ങി ഞാനെൻ മുന്നിലിരിക്കും പിരിച്ച മീശക്കാരനെ നോക്കി... നോട്ടം തെറ്റും നേരം നോക്കീ... ഓരോ വാക്കും പകർത്തിയെഴുതി പേടിയടുക്കും നേരം ഞാനെൻ കണ്ണുകൾ മെല്ലെ ഉയർത്തി മുകളിൽ... വിറച്ചു കൈകൾ, വീണൂ താഴെ... ചെറിയൊരു ചുരുളഴിയാക്കഷണം... സോദരനാമവൻ ചങ്കു പറച്ചവൻ... കാലിന്നടിയിലൊളിപ്പിച്ചു... ചിന്തിക്കുന്നെൻ ഭാവം കണ്ടാ... മീശക്കാരൻ അലിഞ്ഞമ്മർന്നു നൂലിൽ കോർത്തു കെട്ടി ഞാനെൻ വിയർപ്പു തുളുമ്പും എഴുത്തു കെട്ടുകൾ. കെട്ടൂ ഞാനാ ശബ്ദം കാതിൽ ആരും അറക്ക്യും വാക്കുകൾ അല്ലോ... കവിളിലെ അടിയുടെ ശബ്ദമതല്ലോ... ഹതഭാഗ്യനാമവനാരെന്നറിയാൻ... ജനലഴിക്കുള്ളിലൂടൊളിഞ്ഞു നോക്കീ... അടുത്തിരുന്നവൻ എന്നുടെ സോദരൻ... കുമ്പിട്ട തലയുമായ് നിൽക്കുന്നൂ... ഓടിയടുക്കാൻ തോന്നിയ നേരം... വീട്ടിലെ ചോറിൻ ഗന്ധം വന്നൂ... ഒതുക്കി ഞാനെൻ ഇരുണ്ട ഹൃദയം അടച്ചു പൂട്ടീ നടന്നു നീങ്ങി...