എന്‍റെ ഒരു ഞായറാഴ്ച
ശനിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണല്ലോ ഞായറാഴ്ച അതുകൊണ്ട് നമുക്ക് 12 മണി മുതല്‍ ആരംഭിക്കാം ... ഞാന്‍ എന്‍റെ കിടപ്പുമുറിയിലെ കട്ടിലില്‍ ആണ്... തലക്കടിയിലും കാലിനിടയിലുമായി രണ്ടുതലയണകള്‍ ഉണ്ട് ... ചെവിയില്‍ ഒരു ഉപകരണവും ഘടിപ്പിച്ച് , വാ കീറി പാടുന്ന സംഗീതവും ഇട്ട്, മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ അത് അസ്വതിക്കുന്ന ഞാന്‍ ... അച്ഛന്‍ ഓഫ് ചെയ്ത വൈഫൈ വീണ്ടും മെല്ലെ ചെന്ന് ഓണ്‍ ചെയ്ത്, whatsapp , hike , facebook, , youtube , instagram എന്നിവ മാറി മാറി ഉപയോഗിക്കുന്നു ... സൂക്കര്‍ബര്‍ഗിനും , ഗൂഗിളിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു 22 വയസുകാരന്‍ ... സമയം ഇപ്പോള്‍ 2 മണി കഴിഞ്ഞിട്ടുണ്ടാവും ... എന്‍റെ കണ്ണുകള്‍ക്കിനി ഒന്നും ആവില്ലാന്നു ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു ... മെല്ലെ മയക്കത്തിലേക്ക് ... ( നടക്കാത്ത സ്വപ്‌നങ്ങള്‍ പങ്കുവെച്ചിട്ട് എന്ത് കാര്യം ???!! അതുകൊണ്ട്പറയുന്നില്ല ) രാവിലെ 9 മണി . മെല്ലെ ബോധം വരുന്നു ... ഇന്ന് വിളിച്ചു എണീപ്പിക്കാന്‍ ആരും വരില്ലാലോ ... എന്തായാലും 10 മണി ആയി . എണീച്ചു ... മൊബ