Posts

Showing posts from May 11, 2017

എനിക്ക് മുന്നേ ഓടിയവർ

"10, 22 വയസ്സായി... ഇതിൽ ഇങ്ങനെ കുത്തി ഇരിക്കാതെ ആ മരം മുറിക്കുന്നെ ഒക്കെ ഒന്നു പോയി നോക്കിക്കൂടെ നിനക്ക്..." ജനലിനിടയിലൂടെ അമ്മ എന്നെ നോക്കി പറഞ്ഞു... എൻ.എസ്.എസിന്റെ വാട്ട്‌സാപ്  ഗ്രൂപ്പിൽ പൊരിഞ്ഞ തർക്കം നടക്കുമ്പോഴാ...!!! പതിനായിരം മരം നടാമെന്നു ഒരു ടീം... വെയിലത്തിരുന്നു മരം നടാൻ പറ്റില്ലെന്നും,ബോധവൽക്കരണ ക്ലാസ്സ്‌ ആണു നല്ലതെന്നും വേറൊരു ടീം... ഇതിന്റെ എല്ലാം ഇടയിലൂടെ ആണു അച്ഛന്റെ കാലൊച്ച കേട്ടത്... മെല്ലെ  എണീറ്റു വീടിനു പിന്നിലെ മരം മുറിക്കണ സ്ഥലത്തെക്കു നടന്നു... വീടിന്റെ പിന്നിലാകെ കാട് പിടിച്ചു കിടക്കുന്നു... അതിനിടയിൽ എന്തൊക്കെയോ കൃഷി ഒക്കെ ഉണ്ട്... അച്ഛൻ രാവിലെ എണീറ്റു മണ്ണു കിളക്കുന്നത്‌ വെറുതെ അല്ല... വൈകുന്നേരം അമ്മ നനക്കുന്നതും കാണാറുണ്ട്. മാവു പൂത്തിട്ടുണ്ട്... പിള്ളേർ വെറുതെ അല്ല കല്ലെറിയണെ... ഇന്നലത്തെ മഴയിൽ വാഴ വീണെന്നും,ഒരു താങ്ങു കൊടുക്കാനും അമ്മ പറഞ്ഞിരുന്നു... അച്ഛൻ ആ പണിയിലാണ്... മരം മുറിക്കാൻ വന്ന പണിക്കാർ ഇലകൾ എല്ലാം വെട്ടിക്കഴിഞ്ഞിരിക്കുന്നു... ഞങ്ങടെ പറമ്പിലെ ഏറ്റവും വലിയ മരം ആണു മുറിക്കുന്നത്...പാല മരം... പണ്ട് കാലത്ത് പ്രേത സിനിമ