എനിക്ക് മുന്നേ ഓടിയവർ

"10, 22 വയസ്സായി...
ഇതിൽ ഇങ്ങനെ കുത്തി ഇരിക്കാതെ ആ മരം മുറിക്കുന്നെ ഒക്കെ ഒന്നു പോയി നോക്കിക്കൂടെ നിനക്ക്..."

ജനലിനിടയിലൂടെ അമ്മ എന്നെ നോക്കി പറഞ്ഞു...

എൻ.എസ്.എസിന്റെ വാട്ട്‌സാപ്  ഗ്രൂപ്പിൽ പൊരിഞ്ഞ തർക്കം നടക്കുമ്പോഴാ...!!!

പതിനായിരം മരം നടാമെന്നു ഒരു ടീം...

വെയിലത്തിരുന്നു മരം നടാൻ പറ്റില്ലെന്നും,ബോധവൽക്കരണ ക്ലാസ്സ്‌ ആണു നല്ലതെന്നും വേറൊരു ടീം...

ഇതിന്റെ എല്ലാം ഇടയിലൂടെ ആണു അച്ഛന്റെ കാലൊച്ച കേട്ടത്...

മെല്ലെ  എണീറ്റു വീടിനു പിന്നിലെ മരം മുറിക്കണ സ്ഥലത്തെക്കു നടന്നു...

വീടിന്റെ പിന്നിലാകെ കാട് പിടിച്ചു കിടക്കുന്നു...

അതിനിടയിൽ എന്തൊക്കെയോ കൃഷി ഒക്കെ ഉണ്ട്...

അച്ഛൻ രാവിലെ എണീറ്റു മണ്ണു കിളക്കുന്നത്‌ വെറുതെ അല്ല...
വൈകുന്നേരം അമ്മ നനക്കുന്നതും കാണാറുണ്ട്.

മാവു പൂത്തിട്ടുണ്ട്...

പിള്ളേർ വെറുതെ അല്ല കല്ലെറിയണെ...

ഇന്നലത്തെ മഴയിൽ വാഴ വീണെന്നും,ഒരു താങ്ങു കൊടുക്കാനും അമ്മ പറഞ്ഞിരുന്നു...

അച്ഛൻ ആ പണിയിലാണ്...

മരം മുറിക്കാൻ വന്ന പണിക്കാർ ഇലകൾ എല്ലാം വെട്ടിക്കഴിഞ്ഞിരിക്കുന്നു...
ഞങ്ങടെ പറമ്പിലെ ഏറ്റവും വലിയ മരം ആണു മുറിക്കുന്നത്...പാല മരം...

പണ്ട് കാലത്ത് പ്രേത സിനിമകളിൽ പ്രേതത്തെ തളച്ചിരുന്നത് ഈ മരത്തിൽ ആണു...

അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ എനിക്കീ മരത്തിന്റെ അടുത്ത് പോവുന്നതേ പേടിയായിരുന്നു...

എന്നാലും ആ മരം ഇപ്പോൾ ഇലകൾ ഇല്ലാതെ നഗയായി നിൽക്കുന്നത് കാണുമ്പോൾ ഒരു ഒരു സങ്കടം...

അപ്പുറത്തെ വീട്ടിലേക്ക്‌ വീഴാതിരിക്കാൻ  രണ്ടു കയറു കൊണ്ട് വലിച്ചു കെട്ടിയിട്ടുണ്ട്...

മഴു ഒന്നും അല്ല ഇപ്പോൾ...ഡീസെലിൽ പ്രവർത്തിക്കുന്ന  ഒരു ശക്തിയേറിയ മെഷീൻ ആണു...
അതാവുമ്പോൾ അഞ്ചു മിനിറ്റ് കൊണ്ട് പരിപാടി കഴിയും...

കെട്ടിയിട്ട നഗ്ന ആയ ആ മരത്തെ ആ മെഷീൻ നിമിഷങ്ങക്കുള്ളിൽ അറിഞ്ഞിട്ടു...

ആ മരത്തിന്റെ ഓരോ വേരും  എനിക്ക് മുന്നേ ഓടിയവർ ആയിരുന്നു...

എനിക്ക് വേണ്ട തണലും,ഭക്ഷണവും, പിന്നെ ഒരിറ്റു പ്രാണ വായുവും തരാൻ വേണ്ടി...

എന്നിട്ടും അതിനെ വെട്ടി തുണ്ടം തുണ്ടം ആക്കുമ്പോൾ നോക്കി നിന്നു ഞാൻ...

പതിനായിരം മരം നടുന്നതിക്കാൾ ഒരുപക്ഷെ നല്ലത് ഒരു മരം സംരക്ഷിക്കുന്നതാവും...

കാരണം നമുക്ക് മുന്നേ ഓടിയവർ ആണവർ...

Comments

Popular posts from this blog

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

വെളിച്ചത്തിനു പുറകെ ഓടിയവർ

പ്രവചനാതീതനായ മനുഷ്യൻ