മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 6
അവന്റെ സംസാരം എന്റെ മനോനില തന്നെ തെറ്റിച്ചു. ഭയം എന്നെ വരിഞ്ഞു മുറുക്കി. പെട്ടിയിൽ സൂക്ഷിച്ചത് അവന്റെ  മുത്തച്ഛന്റെ മുടിയും നഖങ്ങളും ആയിരുന്നു. ഒരു പ്രത്യേക കുപ്പിയിൽ ആണ്.

അവൻ വലിയ ഒരു നിലയിൽ എത്തണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മുത്തച്ഛൻ ആണ്. എന്നാൽ വാർദ്ധക്യം അദ്ദേഹത്തിന്റെ ജീവൻ കവർന്നു.

മരിക്കുന്നതിന് മുന്നേ മുത്തച്ഛൻ ലൂക്കിന് കൊടുത്തതാണ് ആ പെട്ടി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി  പെട്ടി തുറന്നു വെച്ച് ആണ് ലൂക്ക് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രി മൂന്നു മണി ആവുന്നതോടെ അവന്റെ ശരീരം ഗാഢ നിദ്രയിലേക്ക് തെന്നി വീഴും. മുത്തച്ഛൻ അപ്പോഴേക്കും എത്തും.  ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആത്മാവിനു ബോധം വരും, മുത്തച്ഛനുമായി സംസാരിക്കും.


മുത്തച്ഛൻ ലൂക്കിന് കൊടുത്ത അറിവ് ഇതായിരുന്നു.

ഈ ലോകത്തു നിലനിൽക്കുന്ന തരങ്കങ്ങളിൽ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന് അറിയാൻ സാധിക്കുന്നതായുള്ളു. അത് ശബ്ദം ആയാലും, പ്രകാശം ആയാലും, സ്പർശനം ആയാലും, ഗന്ധം ആയാലും, രുചി ആയാലും. മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തത് അങ്ങനെ ആണ്.

പല മൃഗങ്ങൾക്കും, ഇതിൽ കൂടുതൽ തരംഗങ്ങൾ തിരിച്ചറിയാൻ ഉള്ള കഴിവുകൾ ഉണ്ട്. പ്രേത കഥകളിൽ കാണുന്ന പോലെ ആത്മാവിനെ കാണുമ്പോൾ കുറുക്കൻ ഓരി ഇരുന്നതും, മൂങ്ങ ശബ്ദം ഉണ്ടാക്കുന്നതും എല്ലാം സത്യമാവാം.

പലതും നിന്റെ ചുറ്റിലും തന്നെ ഉണ്ട്. നിനക്ക് അറിയാതെ. അവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്. അവിടെ മറ്റൊരു ലോകം ഉണ്ട്.

നീ ഇരിക്കുന്ന അതെ സ്ഥലത്തു മറ്റൊരു തരംഗത്തിൽ മറ്റാരോ ഇരിയ്ക്കുണ്ടാവാം. പക്ഷെ നിനക്ക് അറിയാൻ സാധിക്കില്ല. നമ്മുടെ ശരീരത്തിന് അത് അറിയാൻ ഉള്ള കഴിവ് ഇല്ല.

എന്നാൽ ആ കഴിവ് ഉണ്ടാക്കാൻ സാധിക്കും. ആത്മാവിന്റെ സഹായത്തോടെ. നിന്റെ ആത്മാവിനു ഒരുപാട് ശക്തികൾ ഉണ്ട്.

നായ കടിക്കാൻ വരുമ്പോൾ ഓടാൻ കിട്ടുന്ന ശക്തി ഒരുപക്ഷെ നിനക്ക് ഓട്ടമത്സരത്തിൽ കിട്ടിയെന്നു വരില്ല.

നീന്തൽ അറിയാതെ  വെള്ളത്തിൽ മുങ്ങി മരിക്കാൻ പോവുന്ന ഒരു ഒരു ചെറിയ കുട്ടിയുടെ മുറുക്കെയുള്ള പിടുത്തം  എത്ര ശക്തിശാലിക്കും അഴിച്ചെടുക്കാൻ പറ്റിയെന്നു വരില്ല.

നായയുടെ കടി കൊല്ലും എന്നുള്ള പേടി, മരണം എന്ന പേടി, ഇതിൽ നിന്നെല്ലാം ആത്മാവിനുണ്ടായ പേടി ആണ് ഈ സമയത്തു ശരീരത്തെ ശക്തമാക്കിയത്. 

ഇതേ പോലെ ചില പ്രത്യേക കർമങ്ങളിലൂടെ നിന്റെ ആത്മാവിലൂടെ നിനക്കു പലതും അറിയാനും, നേടാനും സാധിക്കും. ശരീരത്തിന് പറ്റാത്തതെല്ലാം.


ഒരു പ്രത്യേക ദിവസം, പ്രത്യേക സമയം, നമ്മുടെ ലോകത്തു നിലനിൽക്കുന്ന തരംഗങ്ങൾ മനുഷ്യന് അറിയാൻ സാധിക്കും.

ഒരുപക്ഷെ എന്റെ ശരീരം ഇല്ലാതായാലും, ആത്മാവ് ഈ ലോകത്തു തന്നെ ഉണ്ടാവും. നിനക്ക് അറിയാൻ സാധിക്കാതെ, നിന്റെ അടുത്ത് തന്നെ.

ഈ പെട്ടി നിനക്ക് എന്റെ ആത്മാവിലേക്കുള്ള വഴി കാട്ടും. നിനക്ക് അറിയാൻ പറ്റാത്ത പലതും, അന്ന് എനിക്ക് അറിയാൻ പറ്റും. ആ അറിവ് നീ നേടുന്നതിലൂടെ മറ്റുള്ളവരെക്കാൾ വലിയവൻ ആവാൻ നിനക്ക് സാധിക്കും.


ഏത് ലോകത്തും ദുഷ്ട ശക്തികളും നല്ല ശക്തികളും ഉണ്ട്. എന്റെ മുത്തച്ഛൻ നല്ല ശക്തി ആണ്. എനിക്ക് നല്ലതിന് വേണ്ടി ആണ് മുത്തച്ഛൻ ഇത് തന്നത്.


എന്റെ പേടി കണ്ടിട്ട് ആവാം ലൂക്ക് ഇതെല്ലാം എന്നോട് പറഞ്ഞത്. ഇതും കൂടെ കേട്ടതോടു കൂടെ പിന്നീട് എനിക്കവിടെ നിൽക്കാൻ ഭയം വന്നു. വെള്ളിയാഴ്ചകളിൽ മാത്രമേ ഈ ഒരു ശക്തി മുറിയിൽ വരൂ എന്ന ധാരണ ഉള്ളത് കൊണ്ട് അടുത്ത വെള്ളിയാഴ്ചക്കുള്ളിൽ മുറി വിടാൻ ഞാൻ പ്ലാൻ ഇട്ടു.

എങ്കിലും അതുവരെ ഉള്ള രാത്രികളിൽ ഉറങ്ങാൻ എനിക്ക് പേടി തോന്നിയിരുന്നു. ഉറക്ക ഗുളികകൾ എന്നെ സഹായിച്ചു. രണ്ടു മൂന്നു ദിവസം തള്ളി നീക്കി.


നാട്ടിൽ എയർടെൽ കമ്പനിയിൽ ജോലി ശെരിയാക്കി ഞാൻ നാട്ടിലേക്ക് തിരിച്ചു.


ജീവിതത്തിലെ കഠിനമായ ഭാഗങ്ങളിൽ പഴയതെല്ലാം എന്റെ തലച്ചോറിൽ നിന്നും ഇല്ലാതാക്കി.


എയർടെലിൽ നിന്നും ഇറങ്ങി. കറൻസി എക്സ്ചേഞ്ചിലെ ജോലി വളരെ മാനസിക സമ്മർദ്ദം നിറഞ്ഞാതായിരുന്നു.

വർഷങ്ങൾ കടന്നു പോയി.

അങ്ങനെയിരിക്കെ ഒരു ദിവസം ലൂക്കിന്റെ കോൾ വന്നു. അവന്റെ കല്യാണം ആണ്. അവൻ എന്താ ചെയ്യുന്നതെന്ന് ചോദിച്ചു. പഴയ ആഗ്രഹം പോലെ സിങ്കപ്പൂർ കമ്പനിയിൽ മറൈൻ എഞ്ചിനീയർ ആണ്. മാസം 11  ലക്ഷം രൂപ ശമ്പളം. സേവ് ദി ഡേറ്റ് ഫോട്ടോ വാട്ട്സ്ആപ്പിൽ കിട്ടി. മാലാഖ പോലെ ഒരു കുട്ടി.

 
 2024 മെയ് 24 നു കല്യാണം. നിർബന്ധമായും വരാൻ പറഞ്ഞിട്ടുണ്ട്.


ശ്യാം, അമിത്ത്, ആകാശ്. മൂന്നു പേരെയും കൂട്ടി ഒരു  ചെന്നൈ ട്രിപ്പ് പ്ലാൻ ചെയ്യാൻ ഞാൻ തീരുമാനിച്ചു.തുടരും...
 

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2