Posts

Showing posts from June 9, 2024

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

Image
മണിലാൽ കണ്ണ് തുറന്നു. ഇരുൾ മൂടിയ വലിയ വ്യാസം ഉള്ള കുഴൽ. അതിന്റെ മധ്യ ഭാഗത്തായാണ് അവൻ ഉള്ളതെന്ന് തോന്നുന്നു. ഭൂമിയുടെ ഘർഷണ ബലം ശരീരത്തിൽ അനുഭവപ്പെടുന്നില്ല. അവനു ഭാരമില്ലാതായിരിക്കുന്നു.  രണ്ടു ദിശകളിലേക്ക് നോക്കിയിട്ടും വെളിച്ചം ഇല്ല. അവന്റെ കൂടെ ആരുമില്ല. ആരെയാണ് അന്വേഷിക്കേണ്ടത്? ആരെയും ഓർമ വരുന്നില്ല. അവനു കരയാൻ പറ്റുന്നില്ല. എങ്ങോട്ട് നടക്കണം? ഇതെന്റെ ഒരു സ്വപ്നം മാത്രം ആവണേ, എനിക്ക് പെട്ടെന്ന് ഉറക്കമുണരാൻപറ്റണേ... ഇല്ല അവൻ ഉണരുന്നില്ല. ഒരു ദിശയിൽ കുറച്ചു മുന്നോട്ട് നടന്നു. കാഴ്ച ഇല്ലെങ്കിലും വഴി മദ്ധ്യേ ഒരു തടസ്സവും അനുഭവപ്പെട്ടില്ല. ദൂരെ ചെറിയ വെളിച്ചം കാണുന്നു. പക്ഷെ അത് ഒരുപാട് ദൂരെ ആണ്. അവിടെയെത്താൻ എത്ര സമയം വേണ്ടി വരും? അവിടെ എത്തുകയെന്നതല്ലാതെ മറ്റൊന്നും അവന്റെ മുന്നിൽ ഇല്ല. വളരെ വേഗം ഓടാൻ പറ്റുന്നുണ്ട്. പക്ഷെ ആ വെളിച്ചത്തിലേയ്ക്കു എത്താൻ ഇനിയും ഒരുപാട് ഓടേണ്ടി വരും. അവൻ ക്ഷീണിക്കുന്നില്ല. അങ്ങനെയൊരു തോന്നൽ അവന്റെ ശരീത്തിൽ ഇപ്പോൾ ഇല്ല. ദിവസങ്ങൾ വളരെപ്പെട്ടെന്ന് കടന്നു പോവുന്നത് പോലെ തോന്നുന്നു. അവനാ വെളിച്ചത്തിൽ എത്താൻ കഴിയുന്നില്ല. "നിൽക്കാൻ പാടില്ല. അവിടെയെത്തണം.&quo