മൂന്നാമതൊരാൾ
എന്റെ കവിളത്തു ഒക്കെ ആരോ തട്ടുന്നു... അതിന്റെ തീവ്രത കൂടി വരുവാണല്ലോ...ചുറ്റുപാടും ആരൊക്കെയോ ഉറക്കെ വിളിക്കുന്നു. "അമ്മൂ എണീക്ക്... അമ്മൂ എണീക്ക്..." പരിചയമുള്ള ശബ്ദം... പക്ഷെ എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല... ഇതാരാ എന്നെ ഉണർത്താൻ? രാവിലെ ഞാൻ തന്നെ ആണല്ലോ എണീക്കാറൂള്ളെ. "അമ്മൂ എണീക്ക്... അമ്മൂ എനിക്ക്..." ആരോ എന്റെ കവിളിൽ ശക്തിയായി അടിച്ചു. "ആഹ്....!!!" ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു. സ്വപ്നം ആയിരുന്നോ? മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്... സമയം 11:08. ദൈവമേ ഞാൻ ഇത്ര നേരം ഒന്നും ഉറങ്ങാറില്ലലോ... തടമ്പാട്ടെ തിറ ഇന്നാണ്. അഞ്ചു ഇന്നലെ കൂടെ പറഞ്ഞതാ എല്ലാർക്കും ഒരുമിച്ചു പോയി ഉച്ചക്ക് ഭക്ഷണം കഴിക്കണം എന്ന്. സ്കൂൾ അടച്ചത് കൊണ്ട് ഒരു സമാധാനം. എത്ര വേണേലും ഉറങ്ങാം, ഇഷ്ട്ടം പോലെ നടക്കാം... പെട്ടെന്ന് കുളിച്ചു റെഡി ആയി അമ്പലത്തിലേക്ക് നടന്നു. അഞ്ചുവും ജിൻസിയും എന്നെ കാത്തിരിക്കുവാണ്. ഭാഗ്യം അനു എത്തീട്ടില്ല. ദൈവമേ... ഇത്രേം വരിയോ?! വെയിൽ അടിച്ചിട് ആണേൽ കണ്ണും കാണണില്ല. വിശന്നിട്ട് വയ്യ... സാരല്ല പെട്ടെന്നു നീങ്ങണ്ടാവും. ഞങ്ങൾ വരി നിന്നു. പകുതിയാവുമ്പോഴേക്കും ...