മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2"ഡേയ് എണീക്ക്. കല്ലായി എത്തി."

ശ്യാം എല്ലാരേയും വിളിച്ചുണർത്തി.

"മണി ഒടുക്കത്തെ ഉറക്കം ആണല്ലോ. വിളിച്ചിട്ട് എണീക്കണില്ല".

"മണീന്റെ കാര്യം നോക്കണ്ട. ട്രെയിൻ അവനു സ്വന്തം വീട് പോലെയാ. കറക്റ്റ് കോഴിക്കോട് എത്തുമ്പോ അവൻ എണീക്കും." അമിത്ത് പാതി ഉറക്കത്തിൽ പറഞ്ഞു.

ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അഞ്ചാം പ്ലാറ്റ്ഫോമിൽ ചെന്ന് നിന്നു. അപ്പോഴേക്കും ബോഗിയിൽ അവരുടെ ബഹളം തുടങ്ങിയിരുന്നു. മണിലാൽ എണീക്കുന്നില്ല. അവന്റെ ശരീരം ചുട്ടു പൊള്ളുന്നു. ബോധം നശിച്ച രീതിയിൽ അവൻ നിദ്രയിൽ തന്നെ തുടരുകയാണ്. എന്താണ് പറ്റിയതെന്ന് ആർക്കും വ്യതമായില്ല.

ആൾക്കാർ ചുറ്റുമായി കൂടി. അവർ എല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ അടുത്തുള്ള PVS ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർമാർ മാറി മാറി പരിശോദിച്ചു. സീനിയർ ഡോക്ടർ വന്നു. എന്താണ് പറ്റിയതെന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല.

അവയവങ്ങൾക്കോ, ശരീരത്തിന്റെ പ്രവർത്തങ്ങൾക്കോ ഒരു കുഴപ്പവും കാണുന്നില്ല. ഹൃദയമിടിപ്പ് കൂടിയിട്ടുണ്ട്, നല്ല  ചൂടും ഉണ്ട്.

മണിലാലിന്റെ വീട്ടിൽ കാര്യം അറിയിച്ചു. അവർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി. മെഡിക്കൽ കോളേജിലേക്കോ മിംസിലേക്കോ കൊണ്ട് പൊയ്ക്കോളൂ എന്ന് ഡോക്ടർമാർ പറഞ്ഞു.

"ഡോക്ടർ എന്താണ് പറ്റിയത്?" ആകാശ് ഡോക്ടറോട് ചോദിച്ചു.

അവൻ ഒരു കോമ സ്റ്റേജിൽ ആണെന്നും, പക്ഷെ അതിനു തക്കതായി ശരീരത്തിന് ഒന്നും പറ്റിയില്ലെന്നും ഡോക്ടർ പറഞ്ഞു.

"നിങ്ങൾ എല്ലാരും കൂടെ അല്ലെ വന്നേ? ഇവന് മാത്രം എന്താ പറ്റിയെ?" മണിലാലിന്റെ അച്ഛൻ ആകാശിനെ നോക്കി ചോദിച്ചു.

"രാത്രി 12 വരെ ഞങ്ങൾ കഥ പറഞ്ഞു ഇരുന്നു, അതിനു ശേഷം ആണ് കിടന്നത്. പിന്നെന്താ പറ്റിയേന്നു ഞങ്ങൾക്ക് ആർക്കും അറിയില്ല."

"മണിലാലിന്റെ അമ്മ കരച്ചിലിന്റെ ക്ഷീണവും, ചെറിയ ദേഷ്യവും കലർന്ന മുഖത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു."

അവർക്കാർക്കും അമ്മയുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.

വൈകുന്നേരത്തോടെ മണിലാലിനെ മിംസിലേക്കുകൊണ്ട് പോവാം എന്ന ധാരണയിലെത്തി.

അമിത്തും, ആകാശും, ശ്യാമും, വൈകുന്നേരം വരാം എന്ന ധാരണയിൽ വീടുകളിലേക്ക് തിരിച്ചു.

സമയം ഉച്ചക്ക് 12 ആയിട്ടുണ്ട്. ശ്യാംലാൽ കൊലായിലെപത്രത്തിന്റെ സൈഡിലൂടെ വീട്ടിലേക്കു കേറി. എല്ലാവരും പരിഭാന്തിയിലാണ്.

മണിലാലിനു എന്താ പറ്റിയെ ശെരിക്ക്? അമ്മ ചോദിച്ചു. അച്ഛൻ അരികിൽ ഉണ്ടായിരുന്നു.

എനിക്കറിയില്ല, രാവിലെ നോക്കുമ്പോ ബോധം ഇല്ല, കോമ സ്റ്റേജിൽ ആണെന്നാ ഡോക്ടർ പറഞ്ഞെ. അതിനു മാത്രം എന്താ പറ്റിയേന്ന് അറിയില്ല. എനിക്ക് നല്ല തലവേദന, ഒന്ന് കുളിച്ചു വരാം. ശ്യാംലാൽ ബാഗും ആയി മുകളിലേക്ക് നടന്നു.

പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു താഴേക്ക് വന്നു. വിശക്കുന്നുണ്ട്, പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല.

കോലായിൽ കിടന്നിരുന്ന പേപ്പർ എടുത്തു സോഫയിലേക്ക് ഇരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ പി എൽ കിരീടം. അതിനു ഇന്നല്ലേ ഫൈനൽ ?!! ഇന്നലെ ട്രെയിനിൽ ഇരുന്നു അവർ ചർച്ച ചെയ്തത് അവൻ ഓർത്തു.

"വീട്ടിൽ എത്തി എന്തേലും കഴിച്ചു ഒരു ഉറക്കം, വൈകുന്നേരം എണീറ്റ് ഐ പി എൽ കാണണം."

പക്ഷേ ഇതെങ്ങനെ? ഫൈനൽ ഇന്നല്ലേ നടക്കേണ്ടത്. ഇന്നത്തെ വാർത്തയിൽ എങ്ങനെ???

അവൻ മൊബൈലിൽ ഇന്നത്തെ തീയതി നോക്കി. 27 മെയ് 2024. പക്ഷെ ട്രെയിൻ ടിക്കറ്റ് പ്രകാരം 26നു കോഴിക്കോട് എത്തേണ്ടതാണല്ലോ.

എവിടെയോ എന്തോ കുഴപ്പം നടന്നിട്ടുണ്ട്. അവൻ പെട്ടെന്ന് തന്നെ ബൈക്ക് എടുത്ത് അമിത്തിന്റെ വീട്ടിലേക്കു തിരിച്ചു.

തുടരും...

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3