മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 5



മണിലാൽ ബുക്ക് എഴുതാനോ? ഇതെന്തോ ഉടായിപ്പ് ആണല്ലോ. അവനു അങ്ങനെ ഉള്ള കഴിവൊക്കെ ഉണ്ടോ? എല്ലാവർക്കും സംശയമായി.

എന്തേലും പൊട്ടത്തരം എഴുതി വെച്ചീണ്ടാവും ഇതിൽ.

എന്നാൽ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ അവരുടെ സംശയങ്ങൾ എല്ലാം മാറാൻ തുടങ്ങി. അതിൽ ഇങ്ങനെ എഴിതിയിരുന്നു...


"ഓരോ വ്യക്തിക്കും രണ്ട് ജീവിതങ്ങൾ ഉണ്ട്. ഒന്ന് എല്ലാവരും അറിയുന്ന ജീവിതം. മറ്റൊന്ന് അവനു മാത്രം അറിയാവുന്ന നിഗൂഢമായ ജീവിതം.


ഇതൊരു യാത്ര വിവരണം ആണ്. എന്നാൽ അതിലുപരി എന്റെ ജീവിതം മാറ്റി മറിച്ച പലതും ഇതിൽ ഉണ്ട്. എന്റെ ആത്മകഥ ആയി ഈ പുസ്തകത്തെ കാണാം. എന്നാൽ ജീവിതത്തിന്റെ മുഴുവനും ഇതിൽ കാണാൻ കഴിയില്ല.

ഓരോ മനുഷ്യനും സ്വയം തിരിച്ചറിവുണ്ടാകുന്ന ഒരു നിമിഷം വന്നെത്തും. എന്തിനാണ് നമ്മൾ ഓരോരുത്തരും ഈ ഭൂമിയിൽ ജനിച്ചത്. അത് സ്വയം മനസ്സിലാവുന്ന നിമിഷം.

ഓരോ മനുഷ്യനുംഒരുപാട് ദൗത്യങ്ങൾ ഉണ്ട് ഈ ഭൂമിയിൽ നിറവേറ്റാൻ ആയിട്ട്.

ജനിച്ച കാലം മുതൽ, ഓരോരുത്തരുടെയും മുട്ടിനു അടിയിലും, കാലിനടിയിലും, ഓടിക്കുന്ന വാഹനത്തിനു അടിയിലും പെട്ട് ഇഹലോകം വെടിയേണ്ടി വരുന്ന ഒന്നും അറിയാത്ത ഉറുമ്പുകൾ മുതൽ, രക്തമൂറ്റിക്കുടിക്കാൻ വന്നു അടി കൊണ്ട് ചാവുന്ന കൊതുകുകൾ മുതൽ, എന്റെ ബക്ഷണമായി മാറാൻ വിധിക്കപ്പെട്ട കോഴി, ആട്, പോത്തു, തുടങ്ങി പല തരം ജീവികൾ വരെ ഓരോരുത്തരും എന്റെ ജനനത്തിനായി കാത്തിരിക്കുന്നവർ ആവാം.

അവരുടെ ശരീത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തി മരീചിയിൽ എത്തിക്കാൻ ഉള്ള ദൗത്യം എന്റേത് മാത്രം ആണ്. 


എന്നാൽ ഇതിനെല്ലാം ഉപരി ഒരു പ്രധാന ലക്ഷ്യം. അത് നിർവഹിക്കാൻ ആണ് നമ്മൾ ഈ ലോകത്തു ഉടൽ എടുത്തത് എന്ന യാഥാർഥ്യം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.

മഹാവിഷ്ണുവിന്റെ ഓരോ അവതാര ലക്ഷ്യം പോലെ ഓരോ മനുഷ്യനും നിർവഹിക്കേണ്ടതായി ഒരു കർമം ഉണ്ട്.

ആ കർമ്മ പൂർത്തീകരണത്തിന് ശേഷം ഈ ഭൂമിയിൽ ജീവിക്കാൻ നിങ്ങൾ യോഗ്യനല്ല.


കുടുംബത്തോടൊപ്പം, കൂട്ടുകാരോടൊപ്പം, കാമിനിയോടൊപ്പം എല്ലാം ഉള്ള ജീവിതം ലൗകികം എന്ന ഒരു ചെറിയ ഭാഗം മാത്രമേ ആവുന്നുള്ളൂ. അതിനപ്പുറം ഒരു ജീവിതം ഉണ്ട് ഓരോ വ്യക്തിക്കും.

മറൈൻ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി ആവശ്യത്തിനായി മുംബൈ എത്തിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായത്.

ജീവിതത്തിലെ ഒറ്റപ്പെടലുകൾ ആണ് ഓരോരുത്തർക്കും, അവനവന്റെ  ഉൾധാരയിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നത്.

മുറിയിൽ എന്റെ കൂടെ ഉണ്ടായിരുന്ന തമിഴ്നാട്ടിൽ നിന്നും ഉള്ള ലൂക് ഒരു ദിവസം പാതിരാത്രി ഉറക്കത്തിൽ മറ്റൊരാളുമായി സംസാരിക്കുന്നു.

സ്വപ്നം കാണുന്നതാവും എന്ന് കരുതി ഞാൻ ഉറങ്ങി. പിറ്റേന്ന് രാവിലെ അവനോട് കാര്യം പറഞ്ഞു.

അങ്ങനെ ഒരു കാര്യം അവന്റെ ഓർമയിൽ ഇല്ല. ഓർമ നിലനിൽക്കുന്നത് ശരീരത്തിന്റെ ഭാഗം ആയ തലച്ചോറിൽ അല്ലേ.

അവന്റെ ശരീരം ഉറക്കത്തിലേക്കു പോയിരുന്നു. ഉള്ളിൽ ജ്വലിക്കുന്ന ആത്മാവ് ഉണർന്നിരുന്നു സംസാരിക്കുകായാണ്.

പക്ഷെ അവൻ അവൻ എല്ലാ ദിവസവും സംസാരിക്കാറുണ്ടോ? ഞാൻ പിറ്റേന്ന് രാത്രി ഉണർന്നിരുന്നു. ഇല്ല. കൂർക്കം വലിച്ചു ഉറങ്ങുന്നു.

അങ്ങനെ ഒരു ആഴ്ച്ച കഴിഞ്ഞു. വീണ്ടും ആ സംസാരം കേൾക്കാൻ ഞാൻ ഇടയായി. വെള്ളിയാഴ്ചകളിൽ രാത്രി മൂന്നു മണിയോട് അടുപ്പിച്ചാണ്  സംസാരം തുടങ്ങുന്നത്. 


അവനെ ഞാൻ തട്ടിവിളിച്ചു. എനിക്കുന്നില്ല. കാലു കൊണ്ട് ചവിട്ടി. ഉറങ്ങി കിടന്നിരുന്ന അവൻ എനിക്കുന്നതു എനിക്ക് കാണാൻ ആയില്ല.  പെട്ടെന്നെന്റെ മുന്നിൽ പിന്നീടുള്ളത് അവന്റെ എണീറ്റ് നിൽക്കുന്ന രൂപമാണ്. ഇരുട്ട് ആയതുകൊണ്ട് എണീക്കുന്നത് ഞാൻ കാണാഞ്ഞത് ആവും എന്നാണു വിചാരിച്ചതു.

"എന്താടാ"? ഉറങ്ങാൻ സമ്മതിക്കില്ലേ?

എന്നാൽ അവന്റെ ശബ്ദത്തിലും ഒരു നിമിഷത്തേക്ക് ചെറിയ മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു.

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ ആയില്ല. രാവിലെ എണീക്കുന്നതു വരെ അവൻ ഉറക്കത്തിൽ സംസാരിച്ചുമില്ല.

പിറ്റേന്ന് മുതൽ ഉള്ള എന്റെ ഭയം അവന്റെ ശ്രദ്ധയിൽപ്പെട്ടു. മറ്റൊരു മുറി അന്വേഷിക്കാൻ ഉള്ള തിടുക്കത്തിൽ ആയി ഞാൻ. പക്ഷേ ലൂക് പാവമാണ്. നിഷ്ക്കളങ്കൻ ആണ്. സത്യസന്ധൻ ആണ്. അവനെപ്പോലെ ഒരു റൂംമേറ്റിനെ ഇനി കിട്ടില്ല.

അവനോടു രാത്രിയിലെ സംഭങ്ങളും, മനസ്സിലുള്ള പേടിയും തുടന്ന് പറഞ്ഞു. ഒരു നിമിഷം അവൻ പകച്ചു നിന്നു. 

അവൻ എന്നെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി വാതിൽ അടച്ചു. കട്ടിലിനു അടിയിൽ നിന്നും ഒരു പെട്ടി വലിച്ചെടുത്തു തുടന്നു.


തുടരും...

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2