മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

ട്രാക്ക് മാറുന്ന ട്രെയിനിന്റെ പ്രകമ്പനം കേട്ടാണ് മണിലാൽ ഉറക്കമുണർന്നത്. സമയം പാതി രാത്രി 2:30. അമിത്തും, ആകാശും, ശ്യാമും നല്ല ഉറക്കത്തിലാണ്. ഒന്ന് മൂത്രമൊഴിച്ചു വരാം, അവൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു. ബാത്‌റൂമിൽ കയറിയതും, വീണ്ടും ട്രെയിൻ നന്നായി കുലുങ്ങി. ബാത്റൂമിന്റെ ഡോർ ശക്തിയായി അടഞ്ഞു. ബോഗിയിൽ ഇലക്ട്രിക്ക് പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു. ലൈറ്റുകൾ മിന്നി മറയുന്നു. ചെറുതായി പേടി തോന്നിയ മണിലാൽ ഡോർ ലോക്ക് ചെയ്യാതെ ഒരു കൈ ബാത്രൂം ഡോറിൽ വെച്ചു കാര്യം സാധിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് ഡോറിൽ ഒരു തള്ളൽ അനുഭവവപ്പെടുന്നത്. "ആളുണ്ട് ചേട്ടാ... " മണിലാൽ അകത്തു നിന്നും വിളിച്ചു പറഞ്ഞു. പുറത്തു നിന്ന് പ്രതികരണം ഒന്നുമില്ല. ബാത്രൂം ഡോർ തുറന്നു പുറത്തേക്കുനോക്കുമ്പോൾ ആരെയും കണ്ടില്ല. അവൻ വാഷ് ബേസിനിൽ നിന്നും മുഖം കഴുകി കണ്ണാടിയിലേക്കു നോക്കിയതും പിന്നിൽ സൈഡിൽ ആയി വെള്ള ഷർട്ട് ധരിച്ച ഒരാൾ. മുഖം വ്യക്തമല്ല. ബോഗിയുടെ ഡോറിലൂടെ പുറത്തേക്ക് നോക്കിയാണ് നിൽപ്പ്. കണ്ടിട്ട് ഏതോ തമിഴൻ ആണെന്ന് തോന്നുന്നു. എന്തായാലും അയാളിലേക്ക് അധികം ശ്രദ്ധ പതിപ്പിക്കാതെ മണിലാൽ തന്റെ സൈഡ് ലോവർ സീറ്റ് നോക്കി നടന്നു. ബ...