ഇറച്ചിക്കോഴികൾ
പൊട്ടിച്ചിരികൾ നിറഞ്ഞു നിന്ന ആ മുറിയിൽ നിന്നും രണ്ടു ഗ്ലാസ്സുകൾ പരസ്പരം മുട്ടി. ചിയേർസ് !!! ആ ഗ്ലാസ്സുകൾ പിടിച്ച കൈകൾ 16 വയസ്സിനോട് അടുത്തു പ്രായം തോന്നിക്കുന്ന ഒരു പയ്യനും വെള്ള ഷർട്ട് ധരിച്ചു 50 കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റേതുമാണ്. എന്തോ ഒരു സന്തോഷ നിമിഷത്തിന്റെ ആഘോഷമാണ് അത്. ഇതേസമയം 5 കിലോമീറ്റർ അകലെ, ചോരയിൽ കുളിച്ച ഒരു കൈ നിലത്തു നിന്നും അല്പം ഉയർത്തി ആ യുവാവ് ജീവനു വേണ്ടി യാചിക്കുകയാണ്. അവന്റെഉള്ളിൽ ഇപ്പോൾ ദേഷ്യവും, പകയും അല്ല. അതെല്ലാം എപ്പഴോ ചുവന്ന നിറമുള്ള ദ്രാവകമായി ഒലിച്ചു പോയിരുന്നു. പാർട്ടി മുദ്രാവാക്യം അല്ല അവന്റെ നാവുകളിൽ വരുന്നത്. മറിച്ചു അവന്റെ ആത്മാവിനോട് അവനുള്ള കടപ്പാടുകൾ ആയിരുന്നു. ആ ആത്മാവിനെ അവന്റെ ശരീരത്തിൽ നിന്നും പറഞ്ഞു വിടാൻ അവനു ആവുന്നില്ല. ആ വേദന അവനെക്കൊണ്ട് സഹിക്കാൻ കഴിയുന്നില്ല. ആദ്യമായി വാളെടുപ്പിച്ച അവന്റെ നേതാവ് പതിനാറു ഡിഗ്രി താപനിലയുള്ള മുറിയിൽ ഭാര്യയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു. ആ രാത്രിയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാൻ അയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്. ഇതേസമയം ഒരു കൊച്ചുവീട്ടിൽ ലൈറ്റ് അണഞ്ഞിട്ടില്ല. അവിടെ ഒരാൾ വീട്ടിലെ ഡൈനി