Posts

Showing posts from November 19, 2016

നാവിലേക്ക് പടരുന്ന ദേഷ്യം

സന്തോഷം, സങ്കടം, ഭയം , ദേഷ്യം ... അങ്ങനെ ഒരുപാട് വികാരങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യ മനസ്സ് ... ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത അദൃശ്യമായ എന്തോ ഒന്ന് ... ഇതില്‍ ഓരോ വികാരത്തിനും അതിന്‍റെതായ പങ്കുണ്ട് മനുഷ്യ ജീവിതത്തില്‍ ... ഓരോ സന്ദര്‍പത്തിലും മനുഷ്യ മനസ്സില്‍ ഉദ്ഭവിക്കുന്ന ഇവയെ ആത്മസംയമത്തിലൂടെ പിടിച്ചു കെട്ടാന്‍ പലര്‍ക്കും പറ്റാറില്ല ... ജനിതക ഘടകങ്ങളുടെയും , ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരോ വ്യക്തിയിലും വികാരങ്ങളുടെ അളവ് മാറി മറിയാം... ദേഷ്യം ... മനുഷ്യ വികാരങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്ന് ... ദേഷ്യം കടിച്ചമര്‍ത്തുന്നത് ശരിയാണെന്ന് പറയുന്നില്ല ... അത് പിന്നീട് ഒരുപാട് മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം ... എന്നാല്‍ ഈ ദേഷ്യം നാവിന്‍ തുമ്പില്‍ എത്തിക്കഴിഞ്ഞാലാണു ഒരുപാട് പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത് ... "വായില്‍ തോന്നിയത് വിളിച്ചു പറയുക ..." എന്ന് കേട്ടിട്ടില്ലേ ... പിന്നീടൊരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ് വാക്കുകള്‍ ... തീര്‍ത്തും ശ്രദ്ധയോടെ തെറ്റില്ലെന്ന് മനസ്സില്‍ സ്വയം ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കേണ്ടവ. ചിലപ്പോള്‍ ദേഷ്യ