നാവിലേക്ക് പടരുന്ന ദേഷ്യം
സന്തോഷം, സങ്കടം, ഭയം , ദേഷ്യം ... അങ്ങനെ ഒരുപാട് വികാരങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യ മനസ്സ് ...
ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത അദൃശ്യമായ എന്തോ ഒന്ന് ...
ഇതില്‍ ഓരോ വികാരത്തിനും അതിന്‍റെതായ പങ്കുണ്ട് മനുഷ്യ ജീവിതത്തില്‍ ...
ഓരോ സന്ദര്‍പത്തിലും മനുഷ്യ മനസ്സില്‍ ഉദ്ഭവിക്കുന്ന ഇവയെ ആത്മസംയമത്തിലൂടെ പിടിച്ചു കെട്ടാന്‍ പലര്‍ക്കും പറ്റാറില്ല ...
ജനിതക ഘടകങ്ങളുടെയും , ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരോ വ്യക്തിയിലും വികാരങ്ങളുടെ അളവ് മാറി മറിയാം...
ദേഷ്യം ...
മനുഷ്യ വികാരങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്ന് ...
ദേഷ്യം കടിച്ചമര്‍ത്തുന്നത് ശരിയാണെന്ന് പറയുന്നില്ല ... അത് പിന്നീട് ഒരുപാട് മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം ...
എന്നാല്‍ ഈ ദേഷ്യം നാവിന്‍ തുമ്പില്‍ എത്തിക്കഴിഞ്ഞാലാണു ഒരുപാട് പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത് ...
"വായില്‍ തോന്നിയത് വിളിച്ചു പറയുക ..." എന്ന് കേട്ടിട്ടില്ലേ ...
പിന്നീടൊരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ് വാക്കുകള്‍ ...
തീര്‍ത്തും ശ്രദ്ധയോടെ തെറ്റില്ലെന്ന് മനസ്സില്‍ സ്വയം ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കേണ്ടവ.
ചിലപ്പോള്‍ ദേഷ്യം എന്നാ വികാരം കൊണ്ട് മാത്രമാവില്ല ഈ വാക്കുകള്‍ പുറത്തു വരുന്നത് ...
സങ്കടം ആവാം , സന്തോഷം ആവാം , ഭയം ആവാം ...
എന്നാല്‍ ഏറ്റവും ഭയാനകമായത് ദേഷ്യം തന്നെ ...
വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പഠിച്ച ആള്‍ ആണ് ജീവിതം അറിഞ്ഞവന്‍...
അവനറിയാം ഇനിയും ജീവിക്കേണ്ടതാണ്... ഈ ലോകത്ത് ... പണ്ട് ജീവിച്ച പോലെ ...
വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്നവന്‍ എന്നും വിജയിച്ചിട്ടെ ഉള്ളു ...
മഹാത്മാ ഗാന്ധി ...
അദ്ദേഹം മഹാത്മായതില്‍ ഒരു പങ്ക് ആത്മസംയമനത്തിന് തന്നെയെന്നതില്‍ യാതൊരു സംശയവുമില്ല ...
നമ്മളാരും മഹാത്മാക്കള്‍ ആണെന്ന് പറയുന്നില്ല ...
എങ്കിലും നാവില്‍ നിന്നും നാം ഉതിര്‍ത്തു വിടുന്ന വാക്കുകള്‍ മറ്റാരുടെയും ഹൃദയത്തില്‍ തറച്ചു കേരുന്നവയാവരുത് ...
ദേഷ്യം തീര്‍ക്കേണ്ടത് നാവിലൂടെ അല്ല ... മറിച്ച് അറിവിലൂടെ ആണ് ...
അറിവുള്ളവന്‍ ഒരിക്കലും പരിധി വിട്ടു വികാരം പ്രകടിപ്പിക്കില്ല ...
മനസ്സിന്‍റെ ഉള്‍ത്തട്ടില്‍ നിന്നും അവന്‍ അതിനു കടിഞ്ഞാണിടും ...
വായില്‍ തോന്നിയത് വിളിച്ചു പറയുന്നതിനു പകരം അവന്‍ അവന്‍റെ ബുദ്ധിയില്‍ തോന്നിയത് പറയും ...
ഏതു ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള പ്രാപ്തി അവനുണ്ടാവും ...
ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം ...
നിങ്ങള്‍ അറിവുള്ളയാള്‍ ആണോ അല്ലയോ ... ???

Comments
Post a Comment