Posts

Showing posts from July 8, 2024

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 6

Image
അവന്റെ സംസാരം എന്റെ മനോനില തന്നെ തെറ്റിച്ചു. ഭയം എന്നെ വരിഞ്ഞു മുറുക്കി. പെട്ടിയിൽ സൂക്ഷിച്ചത് അവന്റെ  മുത്തച്ഛന്റെ മുടിയും നഖങ്ങളും ആയിരുന്നു. ഒരു പ്രത്യേക കുപ്പിയിൽ ആണ്. അവൻ വലിയ ഒരു നിലയിൽ എത്തണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മുത്തച്ഛൻ ആണ്. എന്നാൽ വാർദ്ധക്യം അദ്ദേഹത്തിന്റെ ജീവൻ കവർന്നു. മരിക്കുന്നതിന് മുന്നേ മുത്തച്ഛൻ ലൂക്കിന് കൊടുത്തതാണ് ആ പെട്ടി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി  പെട്ടി തുറന്നു വെച്ച് ആണ് ലൂക്ക് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രി മൂന്നു മണി ആവുന്നതോടെ അവന്റെ ശരീരം ഗാഢ നിദ്രയിലേക്ക് തെന്നി വീഴും. മുത്തച്ഛൻ അപ്പോഴേക്കും എത്തും.  ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആത്മാവിനു ബോധം വരും, മുത്തച്ഛനുമായി സംസാരിക്കും. മുത്തച്ഛൻ ലൂക്കിന് കൊടുത്ത അറിവ് ഇതായിരുന്നു. ഈ ലോകത്തു നിലനിൽക്കുന്ന തരങ്കങ്ങളിൽ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന് അറിയാൻ സാധിക്കുന്നതായുള്ളു. അത് ശബ്ദം ആയാലും, പ്രകാശം ആയാലും, സ്പർശനം ആയാലും, ഗന്ധം ആയാലും, രുചി ആയാലും. മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തത് അങ്ങനെ ആണ്. പല മൃഗങ്ങൾക്കും, ഇതിൽ കൂടുതൽ തരംഗങ്ങൾ തിരിച്ചറിയാൻ ഉള്ള കഴിവുകൾ ഉണ്ട്. പ്രേത കഥകളിൽ കാണുന്ന പോലെ ആത്മാവിനെ

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 5

Image
മണിലാൽ ബുക്ക് എഴുതാനോ? ഇതെന്തോ ഉടായിപ്പ് ആണല്ലോ. അവനു അങ്ങനെ ഉള്ള കഴിവൊക്കെ ഉണ്ടോ? എല്ലാവർക്കും സംശയമായി. എന്തേലും പൊട്ടത്തരം എഴുതി വെച്ചീണ്ടാവും ഇതിൽ. എന്നാൽ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ അവരുടെ സംശയങ്ങൾ എല്ലാം മാറാൻ തുടങ്ങി. അതിൽ ഇങ്ങനെ എഴിതിയിരുന്നു... "ഓരോ വ്യക്തിക്കും രണ്ട് ജീവിതങ്ങൾ ഉണ്ട്. ഒന്ന് എല്ലാവരും അറിയുന്ന ജീവിതം. മറ്റൊന്ന് അവനു മാത്രം അറിയാവുന്ന നിഗൂഢമായ ജീവിതം. ഇതൊരു യാത്ര വിവരണം ആണ്. എന്നാൽ അതിലുപരി എന്റെ ജീവിതം മാറ്റി മറിച്ച പലതും ഇതിൽ ഉണ്ട്. എന്റെ ആത്മകഥ ആയി ഈ പുസ്തകത്തെ കാണാം. എന്നാൽ ജീവിതത്തിന്റെ മുഴുവനും ഇതിൽ കാണാൻ കഴിയില്ല. ഓരോ മനുഷ്യനും സ്വയം തിരിച്ചറിവുണ്ടാകുന്ന ഒരു നിമിഷം വന്നെത്തും. എന്തിനാണ് നമ്മൾ ഓരോരുത്തരും ഈ ഭൂമിയിൽ ജനിച്ചത്. അത് സ്വയം മനസ്സിലാവുന്ന നിമിഷം. ഓരോ മനുഷ്യനുംഒരുപാട് ദൗത്യങ്ങൾ ഉണ്ട് ഈ ഭൂമിയിൽ നിറവേറ്റാൻ ആയിട്ട്. ജനിച്ച കാലം മുതൽ, ഓരോരുത്തരുടെയും മുട്ടിനു അടിയിലും, കാലിനടിയിലും, ഓടിക്കുന്ന വാഹനത്തിനു അടിയിലും പെട്ട് ഇഹലോകം വെടിയേണ്ടി വരുന്ന ഒന്നും അറിയാത്ത ഉറുമ്പുകൾ മുതൽ, രക്തമൂറ്റിക്കുടിക്കാൻ വന്നു അടി കൊണ്ട് ചാവുന്ന കൊതുകുകൾ മുതൽ, എന്റെ ബക