Posts

Showing posts from June 11, 2017

പുതു വിത്ത്

പ്രേമമുള്ളിടത്തെല്ലാമെത്തിനോക്കിടുമാ- ക്കുശുമ്പും കുന്നായ്മയും... ആർക്കുമതു കൊടുക്കാനാനുവതിക്കാ- തെയവർ തനിച്ചാലോകം മെനഞ്ഞിടും... അസ്ഥിയിൽപ്പിടിക്കുമാനേരത്തുമറ്റൊ- രുവനായ് വരുന്നൊരാ കാമവും... ഉള്ളിലുടലെടുത്തിടുമാവികാരങ്ങ- ളൊട്ടാകെ പടർന്നു കേറിടും ഉടലിലൊട്ടാകെ... ഒടുവിലെല്ലാം കഴിഞ്ഞിരിക്കുമാനേരമ- വരിലെത്തുമാ മടുപ്പെന്നമാരുതൻ... മെനഞെടുത്തൊരാക്കുറ്റങ്ങളുംക്കുറ- വുകളുംകൊണ്ടവർത്താണ്ഡവമാടിടും... വിട്ടുവീഴ്ചയോടെല്ലാം തിരിച്ചുപിടിച്ചിടാൻ- തോന്നുമാനേരമുദ്ധരിക്കുമാഭിമാനബോധം... തോൽവിയേറ്റുവാങ്ങാൻ മനസ്സില്ലാ- മനങ്ങൾ പ്രേമമില്ലാക്കോപകുണ്ഡമായിടും... ഒരുനാളിലേല്ലാമടങ്ങുമാനേരത്തു  മധു- രമാം പ്രായമതവസാനിച്ചിടും... മിച്ചമായ് നിൽക്കുമാമടിവേരിൻ മോളിലായ്- പ്പുതിയൊരു പച്ചപ്പിൻ വിത്തുമുളച്ചിടും... ഇടക്കു തളിർക്കുമാപ്പഴതായവേരുകൾക്കാണി- ല്ലൊരിക്കലും പുറത്തെ പ്രകാശം...