പുതു വിത്ത്

പ്രേമമുള്ളിടത്തെല്ലാമെത്തിനോക്കിടുമാ-
ക്കുശുമ്പും കുന്നായ്മയും...

ആർക്കുമതു കൊടുക്കാനാനുവതിക്കാ-
തെയവർ തനിച്ചാലോകം മെനഞ്ഞിടും...

അസ്ഥിയിൽപ്പിടിക്കുമാനേരത്തുമറ്റൊ-
രുവനായ് വരുന്നൊരാ കാമവും...

ഉള്ളിലുടലെടുത്തിടുമാവികാരങ്ങ-
ളൊട്ടാകെ പടർന്നു കേറിടും ഉടലിലൊട്ടാകെ...

ഒടുവിലെല്ലാം കഴിഞ്ഞിരിക്കുമാനേരമ-
വരിലെത്തുമാ മടുപ്പെന്നമാരുതൻ...

മെനഞെടുത്തൊരാക്കുറ്റങ്ങളുംക്കുറ-
വുകളുംകൊണ്ടവർത്താണ്ഡവമാടിടും...

വിട്ടുവീഴ്ചയോടെല്ലാം തിരിച്ചുപിടിച്ചിടാൻ- തോന്നുമാനേരമുദ്ധരിക്കുമാഭിമാനബോധം...

തോൽവിയേറ്റുവാങ്ങാൻ മനസ്സില്ലാ-
മനങ്ങൾ പ്രേമമില്ലാക്കോപകുണ്ഡമായിടും...

ഒരുനാളിലേല്ലാമടങ്ങുമാനേരത്തു  മധു-
രമാം പ്രായമതവസാനിച്ചിടും...

മിച്ചമായ് നിൽക്കുമാമടിവേരിൻ മോളിലായ്-
പ്പുതിയൊരു പച്ചപ്പിൻ വിത്തുമുളച്ചിടും...

ഇടക്കു തളിർക്കുമാപ്പഴതായവേരുകൾക്കാണി-
ല്ലൊരിക്കലും പുറത്തെ പ്രകാശം...

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു