ഇസബെല്ല _തുടര്‍ക്കഥ -part 1
മരങ്ങളും പച്ചപ്പുകളും കൊണ്ട് ഇട തൂര്‍ന്ന ഒരു കാട്... അവിടെ വന്യ മൃഗങ്ങളുടെ ഖര്‍ജനങ്ങലില്ല... സൂര്യന്‍റെ അതി കഠിനമായ ചൂട് അവിടെ എത്തുന്നില്ല... ഇളം മാരുതന്റെ തലോടല്‍ കൊണ്ട് തണുത്ത അന്തരീക്ഷം... ചെരു കിളികളുടെ മൂളിപ്പാട്ടുകള്‍ കൊണ്ട് പരിശുദ്ധമായ ആ കാട്ടിലൂടെ ഒരു ചിത്രശലഭം മെല്ലെ പറന്നു വരുന്നു... ഇസബെല്ല ... അതീവ തിളക്കമുള്ള നീല നിറത്തിലുള്ള ചിറകുകളില്‍ പുഴയിലെ ചുഴി കണക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വയലറ്റ് നിറം ... രാജകുമാരിമാരുടെ കണ്പീലികള്‍ കണക്കെ ആ സുന്ദരിയുടെ ചിറകുകളില്‍ ഇടവിട്ടിടവിട്ട് അതി മനോഹരങ്ങളായ പീലികള്‍ ഉണ്ട് അവള്‍ക്ക്... ആര് കണ്ടാലും ആഗ്രഹിക്കുന്ന രൂപ ഭംഗി ... എന്നാല്‍ എന്തുകൊണ്ടോ ...അവളുടെ മുഖം വാടിയിരിക്കുകയാണ് ... പാതി താഴ്ന്ന കണ്‍ മിഴികളും , കണ്ണിടത്തിലെ കണ്ണുനീര്‍ പാടും , വിളര്‍ത്തു കിടക്കുന്ന മുഖവും... അവളെ അലട്ടുന്ന എന്തോ ഒരു സങ്കടം ഉണ്ടെന്നു ആര്‍ക്ക് കണ്ടാലും മനസ്സിലാവും ... അവള്‍ മെല്ലെ പറന്നു മനോഹരമായ ഒരു പൂവില്‍ വന്നിരുന്നു... എന്നാല്‍ മറ്റു പൂമ്പാറ്റകലെപ്പോലെ സ്വയം തേന്‍ നുകരുയല്ല ഇസബെല്ല ... അവള്‍ തന്റെ ചിറകുകള്‍ക്കിടയില്‍ ഒളിച്