മിഥ്യയിലേക്കുള്ള പ്രയാണത്തിനിടയിൽ, ഒരു ചെറിയ സമയം വിഴുങ്ങി.
സ്നേഹം
Get link
Facebook
Twitter
Pinterest
Email
Other Apps
-
ഇരുപത് കൊല്ലം നോക്കി വളര്‍ത്തിയ അച്ഛനമ്മമാരെ വിട്ടു ഇന്നലെ കണ്ട കാമുകന്റെ കൂടെ പോവുന്നതാണ് യഥാര്‍ത്ഥ സ്നേഹമെകില് , ആ സ്നേഹത്തില്‍ എനിക്ക് വിസ്വസമില്ലച്ചോ...
കുട്ടിക്കാലം മുതൽ നമ്മൾ കേട്ടുവളർന്നത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു സഞ്ചരിക്കാൻ ആണ്. ഇവിടെ ഇരുട്ട് എന്നാൽ അറിവില്ലായ്മ, മോശം എന്നീ അർത്ഥങ്ങൾ ആണ് സൂചിപ്പിക്കുന്നത് എങ്കിൽ, വെളിച്ചം അറിവ്, ജ്ഞാനം തുടങ്ങി നല്ലതിനെ സൂചിപ്പിക്കുന്നു. എന്നാൽ വെളിച്ചത്തിനു പുറകെ ഓടിയവർ എല്ലാം ജീവിതത്തിൽ വിജയിച്ചിട്ടുണ്ടോ? പ്രകൃതി നമുക്ക് തരുന്ന സന്ദേശം അങ്ങനെ അല്ല! ഒരുപാട് കാലങ്ങൾക്കു ശേഷം ലഭിക്കുന്ന ഒരു മഴ. വരണ്ട മണ്ണിൽ മഴവെള്ളം പറ്റുമ്പോൾ ഉണ്ടാവുന്ന ആ ഗന്ധം. അതൊരു വല്ലാത്ത അനുഭൂതി തന്നെ ആണല്ലേ. എന്നാൽ ആ ഗന്ധത്തിനുള്ളിലൂടെ മണ്ണിനടിയിൽ നിന്നും പറന്നുയരുന്ന മഴപ്പാറ്റകളെ കണ്ടിട്ടില്ലേ. അവർ കാലങ്ങൾ ആയി ഭൂമിക്ക് അടിയിലെ ഇരുട്ടിൽ ജീവിക്കുന്നവർ ആയിരിക്കാം. മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതോടെ അവയ്ക്കു നിൽക്കക്കള്ളിയില്ലാതായിത്തീരുന്നു. പല സുഷിരങ്ങിലൂടെ അവർ പുറത്തേക്കു പറന്നുയരുന്നു. അതുവരെ ഇരുട്ടിൽ ജീവിച്ചിരുന്നവർക്ക് വെളിച്ചം ഒരു അത്ഭുതം ആയതുകൊണ്ടാവാം, പിന്നീടങ്ങോട്ട് അവർ വെളിച്ചം തേടി ഓടാൻ തുടങ്ങുന്നത്. നമ്മുടെ വീട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന ഇലക്ട്രിക്ക് ലൈറ്റുകൾ, റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ, ക്ഷേത
ഇന്ന് ജൂൺ 15 2019 ശനിയാഴ്ച. സമയം രാവിലെ 11 മണി. ഓഫിസിൻ്റെ ഗേറ്റ് ഞാൻ ആണ് തുറന്നത്. ആരും എത്തിയിരുന്നില്ല. ഓഫീസിൽ സ്റ്റേ ആയതിനാൽ അജ്മൽ നേരത്തെ എണീറ്റ് വാതിൽ അൺലോക്ക് ചെയ്തിരുന്നു. കേറി റൂമിൽ നോക്കിയപ്പോൾ അവനും നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് ആർക്കും ഇഷ്ട്ടമുള്ള ഒന്നല്ലാത്തതിനാൽ എന്നത്തേയും പോലെ വീട്ടിൽനിന്നു കൊണ്ടുവന്ന ചോറ് അടുക്കളയിൽ വെച്ച് മുകളിലേക്ക് നടന്നു. പതിവ് തെറ്റിക്കാതെ ആദ്യം മൊബൈൽ എടുത്ത് വാട്ട്സ്ആപ്പിലെ സ്റ്റാറ്റസുകൾ നോക്കിക്കൊണ്ടിരുന്നു. ഓരോ കൂട്ടുകാരുടെയും, കുടുംബക്കാരുടെയും മഴക്കാഴ്ച്ചകളും, സെൽഫികളും, ഫുട്ബോൾ വിശേഷങ്ങളുമായി കുറേയേറെ സ്റ്റാറ്റസുകൾ ഉണ്ട്. പക്ഷെ ഒരു സ്റ്റാറ്റസ്. അതെൻ്റെ ഹൃദയത്തിലേക്ക് വല്ലാതങ്ങു തറച്ചു കയറി. സത്യം പറഞ്ഞാൽ അതാണ് ഈ എഴുത്തു ശകലം ഇവിടെ ഇടാൻ എന്നെ പ്രേരിപ്പിച്ചത്. നിവേദ് എന്ന എൻ്റെ കൂട്ടുകാരൻ പോസ്റ്റ് ചെയ്ത ഒരു സ്റ്റാറ്റസ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു. "Two things to remember: Don't make decisions when you're angry and don't make promises when you're happy." അതായത്, ജീവിതത്തിൽ രണ്ടു കാര
പല കാലഘട്ടങ്ങളിലായി വിവാദമായ ഒരുപാട് വിഷയങ്ങളെക്കുറിച്ചുള്ള വാദ-പ്രതിവാദങ്ങൾ ഉയർന്നുവരുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ വിഷയത്തിന്റെ തീവ്രതക്ക് അനുസരിച്ചു ഇവയെല്ലാം പിന്നീട് ചർച്ചചെയ്യപ്പെടാത്ത എന്തൊക്കെയോ ആയി എവിടേക്കോ പോയ് മറയുന്നു. മനുഷ്യൻ അവന്റെ ദൈനം ദിന ചര്യകളിലേക്കു മുഴുകുന്നു. മനുഷ്യന്റെ ദൈനംദിന ചര്യകൾ പോലും ഒരു തിരക്കഥ പോലെ എഴുതി തയ്യാറാക്കി ഉണ്ടാക്കിയ ഒരു ശക്തിയെക്കുറിച്ചുള്ള അന്വേഷണത്തിനു ആണ് നമ്മൾ ഇവിടെ തുടക്കം ഇടുന്നത്. ലോകത്തെ മൊത്തമായും, നമ്മൾ ഓരോരുത്തരെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നുള്ള വാദങ്ങൾ പല കാലങ്ങളിൽ ആയി ഉയർന്നു വന്നിട്ടിട്ടുണ്ട്. ഇല്ലുമിനാട്ടി, മട്രിക്സ് എന്നീ വാക്കുകൾ ഒരുപക്ഷെ നമ്മളിൽ പലരും കേട്ടിരിക്കാം. ഈ പേരുകൾ പോലും നമ്മുടെ ചെവികളിൽ എത്താൻപാടില്ല എന്ന് നിബന്ധനയുള്ള ഒരു ശക്തി നമ്മുടെ മുകളിൽ പ്രവർത്തിക്കുന്നുണ്ട്. മട്രിക്സ് !!! ഒരു മനുഷ്യൻ രാവിലെ എണീക്കുന്നത് മുതൽ, രാത്രി അവൻ ഉറങ്ങുന്നത് വരെ, പലപ്പോഴും ഉറക്കത്തിന്റെ സമയത്തു പോലും, അവൻ/അവൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാൻ കഴിവുള്ള ഒരു ശക്തി. ഒരുപക്ഷെ ഇല്ലുമിനാട്ടി എന്ന് വിളിപ്പേരുള്ള ആശക്ത
Comments
Post a Comment