മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 4



ശ്യാംലാൽ ബൈക്കിൽ അമിത്തിന്റെ വീട്ടിൽ എത്തി. ആകാശ്‌ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. അവർ മൂന്നു പേരും ടെറസ്സിന്റെ മുകളിൽ ഇരുന്നു.

ശെരിയാണ്. 25 മെയ് രാത്രി 8 മണിക്ക് ചെന്നൈ നിന്ന് ട്രെയിൻ കേറിയ നമ്മൾ 26 രാവിലെ 8 മണിക്ക് കോഴിക്കോട് സ്റ്റേഷനിൽ എത്തേണ്ടതാണ്. ഇതിനിടയിൽ ഒരു ദിവസം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അങ്ങനെ വരാൻ ഒരു വഴിയും കാണുന്നില്ല. ആകാശ് ആരോടെന്നില്ലാതെ പറഞ്ഞു.

രാത്രി 11,12 മണി വരെ നമ്മൾ മൂന്നു പേരും സംസാരിച്ചിരുന്നു. മണിലാൽ 10 മണി ആയപ്പോഴേക്കും ഉറങ്ങാൻ പോയി. പിന്നീടെന്താണ് നടന്നിട്ടുണ്ടാവുക? അമിത്ത് ചോദിച്ചു.

RAC ടിക്കറ്റ് ആയതുകൊണ്ട് രണ്ടു പേർക്ക് ഒരു സീറ്റ് എന്ന രീതിയിൽ ആണ് കിട്ടിയിരുന്നത്. എന്നാൽ രാത്രി ആയപ്പോഴേക്കും TTE യോട് ചോദിച്ച് മണിലാൽ എല്ലാവർക്കും സീറ്റ് റെഡി ആക്കിയിരുന്നു.

"നമ്മൾ മൂന്നു പേരും ഒരുമിച്ച്. മണിലാലിനു മാത്രം മറ്റൊരു കോച്ച്. ട്രെയിനിനെപ്പറ്റി എല്ലാം അറിയാവുന്ന മണിലാൽ ഒരുപക്ഷെ അറിഞ്ഞുകൊണ്ട് മറ്റൊരു കോച്ച് തിരഞ്ഞെടുത്തതാവുമോ?" ശ്യാംലാൽ സംശയത്തോടെ ചോദിച്ചു.

"പക്ഷെ എന്തിനു? അതുകൊണ്ടു അവനെന്താണ് കിട്ടാൻ ഉള്ളത്?" ആകാശും അമിത്തും ഒരേ സ്വരത്തിൽ ചോദിച്ചു.

"അറിയില്ല. നമുക്കവന്റെ ബാഗ് സാധനങ്ങൾ എല്ലാം ഒന്ന് നോക്കണം. ഒരുപക്ഷെ എവിടെയെങ്കിലും ഒരു ക്ലൂ ഒളിഞ്ഞിരിപ്പുണ്ടാവും."

മണിലാലിന്റെ  ബാഗും സാധനങ്ങളും അമിത്ത് വീട്ടിലേക്ക് എടുത്തിരുന്നു. അവർ അതെടുത്തു അമിത്തിന്റെ മുറിയിൽ കയറി ഡോർ അടച്ചു.

ബാക്ക്പാക്ക് ആയിരുന്നു അത്. എല്ലാ അറകളും പരിശോധിച്ചു. ഷിർട്സ്, പാന്റ്സ്, പോക്കറ്റ് എല്ലാം പരതി. ഒന്നും ലഭിച്ചില്ല.

ഇവൻ എന്തിനാണ് ബുക്ക്സ് ഒകെ കൊണ്ട് പോയെ ചെന്നൈക്ക്? 2, 3 ബുക്ക്സ് അവന്റെ ബാഗിന്റെ അടിത്തട്ടിൽ നിന്നും കിട്ടി. അമിത്ത് ഓരോന്നിന്റെ പേരുകൾ വായിച്ചു.


" The Immortals of Meluha"

" The Wind on the Haunted Hill"


കാലങ്ങളോളം പഴക്കം ഉള്ള ഒരു പഴയ പുസ്തകം. പേരൊന്നും വ്യക്തമല്ല. അമിത്ത് അത് ഒരു സൈഡിലേക്ക് എറിഞ്ഞു. ഒരു പ്രത്യേക തരം ഗന്ധം ആ മുറിയിൽ വ്യാപിക്കുന്നതായി അവർക്കനുഭപ്പെട്ടു. ആ പുസ്തകത്തിൽ അവൻ എന്തോ സുഗന്ധ ദ്ര്യവ്യം പുരട്ടിയ പോലെ. പുറമെ പേരൊന്നും വ്യക്തമാകാത്തതിനാൽ ശ്യാംലാൽ അത് തുറന്നു. വലിയ അക്ഷത്തിൽ എഴുതിയ ആ പേര് അവൻ വായിച്ചു.


"മരീചിക - മിഥ്യയിലേക്കുള്ള പ്രയാണം"!

ഓദർ: മണിലാൽ മണക്കാട്ടിൽ!

അവർ മൂന്നു പേരും ഞെട്ടി

തുടരും.

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3