മാവേലിക്കൊരു കൊറോണ സ്പെഷ്യൽ കത്ത്
പ്രിയപ്പെട്ട മാവേലിക്ക്, പാതാളത്തിൽ സുഖമാണെന്ന് കരുതുന്നു. ഇപ്പോൾ പാതാളം അവിടെ ആണോ ഇവിടെ ആണോ എന്ന് സംശയം ഉണ്ട്. കള്ളന്മാരും, ചതിയന്മാരും അല്ല ഇപ്പോഴത്തെ പ്രശ്നം. ഒരു കുഞ്ഞു വൈറസ് ആണ്. മൂക്കും വായും മൂടാതെ അടുത്ത ചെന്നാ അപ്പൊ ചാടിക്കേറും. ഒരു കാര്യത്തിൽ മൂപ്പർ അങ്ങയെപ്പോലെയാണ്. എല്ലാരേം ഒരേപോലെ ആണ് കാണുന്നെ. ഇംഗ്ലണ്ടിന്റെ പ്രസിഡൻ്റ് ആയാലും ഇവിടത്തെ ബാലസംഘത്തിന്റെ പ്രസിഡൻ്റ് ആയാലും അടുത്ത് പോയാൽ പെടും. ഈ തവണത്തെ ഓണം കുറച്ച പഴമ നിറഞ്ഞതാണെന്ന് തോന്നുന്നു. മുറ്റത്തെ പൂവും ഇലകളും തന്നെ ആണ് പൂത്തറയിൽ. പിന്നെ, അങ്ങ് ഇപ്പോൾ ഇങ്ങോട്ട് വന്നാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാവും ചിലപ്പോൾ. വീട്ടിൽ ഇരുന്നു ഇരുന്ന് ഇവിടെ പലരുടെയും വയറു കണ്ടാൽ മാവേലി ആണെന്ന് തെറ്റുധരിക്കാറുണ്ട്. എന്നാൽ ഈ ഓണത്തിനും മാവേലി ഞങ്ങളെ കാണാൻ വരും എന്നറിയാം. ഞങ്ങൾ കാത്തിരിക്കും. തിരിച്ചു പാതാളത്തിലേക്കു പോവുമ്പോൾ ഈ സാധനത്തിനെ മൊത്തം ആയി അങ്ങ് കെട്ടി പൊതിഞ്ഞു കൊണ്ട് പോവണമെന്ന് അപേക്ഷിക്കുന്നു. കത്തിന്റെ കൂടെ സാനിറ്റൈസറും, മാസ്കും വെച്ചിട്ടുണ്ട്. വായിക്കുന്നതിനു മുന്നേ മാസ്ക് വെക്കണേ. അങ്ങോട്ട് വന്ന പോസ്റ്മാൻ ശങ്കരേട്ടന് രണ്ടു ദ