ട്രാക്ക് മാറുന്ന ട്രെയിനിന്റെ പ്രകമ്പനം കേട്ടാണ് മണിലാൽ ഉറക്കമുണർന്നത്. സമയം പാതി രാത്രി 2:30. അമിത്തും, ആകാശും, ശ്യാമും നല്ല ഉറക്കത്തിലാണ്. ഒന്ന് മൂത്രമൊഴിച്ചു വരാം, അവൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു. ബാത്റൂമിൽ കയറിയതും, വീണ്ടും ട്രെയിൻ നന്നായി കുലുങ്ങി. ബാത്റൂമിന്റെ ഡോർ ശക്തിയായി അടഞ്ഞു. ബോഗിയിൽ ഇലക്ട്രിക്ക് പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു. ലൈറ്റുകൾ മിന്നി മറയുന്നു. ചെറുതായി പേടി തോന്നിയ മണിലാൽ ഡോർ ലോക്ക് ചെയ്യാതെ ഒരു കൈ ബാത്രൂം ഡോറിൽ വെച്ചു കാര്യം സാധിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് ഡോറിൽ ഒരു തള്ളൽ അനുഭവവപ്പെടുന്നത്. "ആളുണ്ട് ചേട്ടാ... " മണിലാൽ അകത്തു നിന്നും വിളിച്ചു പറഞ്ഞു. പുറത്തു നിന്ന് പ്രതികരണം ഒന്നുമില്ല. ബാത്രൂം ഡോർ തുറന്നു പുറത്തേക്കുനോക്കുമ്പോൾ ആരെയും കണ്ടില്ല. അവൻ വാഷ് ബേസിനിൽ നിന്നും മുഖം കഴുകി കണ്ണാടിയിലേക്കു നോക്കിയതും പിന്നിൽ സൈഡിൽ ആയി വെള്ള ഷർട്ട് ധരിച്ച ഒരാൾ. മുഖം വ്യക്തമല്ല. ബോഗിയുടെ ഡോറിലൂടെ പുറത്തേക്ക് നോക്കിയാണ് നിൽപ്പ്. കണ്ടിട്ട് ഏതോ തമിഴൻ ആണെന്ന് തോന്നുന്നു. എന്തായാലും അയാളിലേക്ക് അധികം ശ്രദ്ധ പതിപ്പിക്കാതെ മണിലാൽ തന്റെ സൈഡ് ലോവർ സീറ്റ് നോക്കി നടന്നു. ബ...
മണിലാൽ കണ്ണ് തുറന്നു. ഇരുൾ മൂടിയ വലിയ വ്യാസം ഉള്ള കുഴൽ. അതിന്റെ മധ്യ ഭാഗത്തായാണ് അവൻ ഉള്ളതെന്ന് തോന്നുന്നു. ഭൂമിയുടെ ഘർഷണ ബലം ശരീരത്തിൽ അനുഭവപ്പെടുന്നില്ല. അവനു ഭാരമില്ലാതായിരിക്കുന്നു. രണ്ടു ദിശകളിലേക്ക് നോക്കിയിട്ടും വെളിച്ചം ഇല്ല. അവന്റെ കൂടെ ആരുമില്ല. ആരെയാണ് അന്വേഷിക്കേണ്ടത്? ആരെയും ഓർമ വരുന്നില്ല. അവനു കരയാൻ പറ്റുന്നില്ല. എങ്ങോട്ട് നടക്കണം? ഇതെന്റെ ഒരു സ്വപ്നം മാത്രം ആവണേ, എനിക്ക് പെട്ടെന്ന് ഉറക്കമുണരാൻപറ്റണേ... ഇല്ല അവൻ ഉണരുന്നില്ല. ഒരു ദിശയിൽ കുറച്ചു മുന്നോട്ട് നടന്നു. കാഴ്ച ഇല്ലെങ്കിലും വഴി മദ്ധ്യേ ഒരു തടസ്സവും അനുഭവപ്പെട്ടില്ല. ദൂരെ ചെറിയ വെളിച്ചം കാണുന്നു. പക്ഷെ അത് ഒരുപാട് ദൂരെ ആണ്. അവിടെയെത്താൻ എത്ര സമയം വേണ്ടി വരും? അവിടെ എത്തുകയെന്നതല്ലാതെ മറ്റൊന്നും അവന്റെ മുന്നിൽ ഇല്ല. വളരെ വേഗം ഓടാൻ പറ്റുന്നുണ്ട്. പക്ഷെ ആ വെളിച്ചത്തിലേയ്ക്കു എത്താൻ ഇനിയും ഒരുപാട് ഓടേണ്ടി വരും. അവൻ ക്ഷീണിക്കുന്നില്ല. അങ്ങനെയൊരു തോന്നൽ അവന്റെ ശരീത്തിൽ ഇപ്പോൾ ഇല്ല. ദിവസങ്ങൾ വളരെപ്പെട്ടെന്ന് കടന്നു പോവുന്നത് പോലെ തോന്നുന്നു. അവനാ വെളിച്ചത്തിൽ എത്താൻ കഴിയുന്നില്ല. "നിൽക്കാൻ പാടില്ല. അവിടെയെത്തണം....
"ഡേയ് എണീക്ക്. കല്ലായി എത്തി." ശ്യാം എല്ലാരേയും വിളിച്ചുണർത്തി. "മണി ഒടുക്കത്തെ ഉറക്കം ആണല്ലോ. വിളിച്ചിട്ട് എണീക്കണില്ല". "മണീന്റെ കാര്യം നോക്കണ്ട. ട്രെയിൻ അവനു സ്വന്തം വീട് പോലെയാ. കറക്റ്റ് കോഴിക്കോട് എത്തുമ്പോ അവൻ എണീക്കും." അമിത്ത് പാതി ഉറക്കത്തിൽ പറഞ്ഞു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അഞ്ചാം പ്ലാറ്റ്ഫോമിൽ ചെന്ന് നിന്നു. അപ്പോഴേക്കും ബോഗിയിൽ അവരുടെ ബഹളം തുടങ്ങിയിരുന്നു. മണിലാൽ എണീക്കുന്നില്ല. അവന്റെ ശരീരം ചുട്ടു പൊള്ളുന്നു. ബോധം നശിച്ച രീതിയിൽ അവൻ നിദ്രയിൽ തന്നെ തുടരുകയാണ്. എന്താണ് പറ്റിയതെന്ന് ആർക്കും വ്യതമായില്ല. ആൾക്കാർ ചുറ്റുമായി കൂടി. അവർ എല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ അടുത്തുള്ള PVS ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർമാർ മാറി മാറി പരിശോദിച്ചു. സീനിയർ ഡോക്ടർ വന്നു. എന്താണ് പറ്റിയതെന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല. അവയവങ്ങൾക്കോ, ശരീരത്തിന്റെ പ്രവർത്തങ്ങൾക്കോ ഒരു കുഴപ്പവും കാണുന്നില്ല. ഹൃദയമിടിപ്പ് കൂടിയിട്ടുണ്ട്, നല്ല ചൂടും ഉണ്ട്. മണിലാലിന്റെ വീട്ടിൽ കാര്യം അറിയിച്ചു. അവർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി. മെഡിക്കൽ കോളേജിലേക്കോ മിംസിലേക്കോ ...
Comments
Post a Comment