മൂന്നാമതൊരാൾ
"അമ്മൂ എണീക്ക്... അമ്മൂ എനിക്ക്..." ആരോ എന്റെ കവിളിൽ ശക്തിയായി അടിച്ചു.
"ആഹ്....!!!"
ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു.
സ്വപ്നം ആയിരുന്നോ? മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്...
സമയം 11:08. ദൈവമേ ഞാൻ ഇത്ര നേരം ഒന്നും ഉറങ്ങാറില്ലലോ...
തടമ്പാട്ടെ തിറ ഇന്നാണ്. അഞ്ചു ഇന്നലെ കൂടെ പറഞ്ഞതാ എല്ലാർക്കും ഒരുമിച്ചു പോയി ഉച്ചക്ക് ഭക്ഷണം കഴിക്കണം എന്ന്. സ്കൂൾ അടച്ചത് കൊണ്ട് ഒരു സമാധാനം. എത്ര വേണേലും ഉറങ്ങാം, ഇഷ്ട്ടം പോലെ നടക്കാം...
"എന്റെ സൈക്കിൾ ഇന്നലെ സിനിമ ഹാളിന്റെ സൈഡിൽ നിർത്തി ഇട്ടതാ... വൈകുന്നേരം നോക്കുമ്പോ കാണാനില്ല. ആരോ എടുത്തോണ്ട് പോയി"
"സൈക്കിൾ ഒക്കെ അടിച്ചോണ്ട് പോവോ!? അവൻ എന്തായാലും പുറത്തു ഇറക്കുവല്ലോ. അപ്പൊ പൊക്കാം... ടയറിൽ ആ മുത്ത് ഇട്ടപ്പോഴേ എനിക്ക് തോന്നിയതാ ആരേം കണ്ണ് വെക്കുമെന്ന്"
അവർ രണ്ടു പേരും വലിയ കഥകളിൽ ആണ്. കഴിച്ചു എണീറ്റിട്ടു വേണം എനിക്കൊന്നു ഇരിക്കാൻ.
"ഹായ് ബലൂൺ !!!"
ബലൂൺ വാങ്ങീട്ട് അവരെ കാണിച്ചു കൊടുക്കാം... അമ്മ തന്ന പൈസ ഉണ്ടല്ലോ കയ്യിൽ...
ഇത് എത്രയാ?!!
5 രൂപ!!! ഹൈഡ്രജൻ ബലൂൺ ആണേൽ 10 രൂപ.
10 രൂപ കൊടുത്തു. "മഞ്ഞ മതി"
ബലൂൺ ഏട്ടൻ ഒരു മഞ്ഞ ഹൈഡ്രജൻ ബലൂൺ കയർ പൊട്ടിച്ചു എനിക്ക് തന്നു.
എന്റെ അടിവയറിൽ നിന്നും സന്തോഷം അണപൊട്ടുന്ന പോലെ ഒരു അനുഭവം. ബലൂൺ അവരെ കാണിക്കണം....
ചുറ്റിലും നോക്കി... അവർ അതാ ആൽ തറയിൽ ഇരിക്കുന്നു.
മെല്ലെ അങ്ങോട്ടു നടന്നു.
എനിക്ക് നാക്കാൻ പറ്റുന്നില്ലാലോ... വയർ വീണ്ടും വലുതായിരിക്കുന്നു...
കുട്ടി തെങ്ങു കഴിഞ്ഞപ്പോഴേക്കും കയ്യിൽ ഉള്ള ബലൂണിനെക്കാൾ വലിയ വയർ ആയി എനിക്ക്... എന്റെ ദൈവമേ ആരും ഇതൊന്നും കാണുന്നില്ലേ!
അയ്യോഹ് ഇതെന്താ ഇങ്ങനെ!??
വയറിന്റെ താഴെ അസഹനീയമായ വേദന...
"അഞ്ചൂ....""അനൂ....""ജീ...." അവർ എന്നെ കേൾക്കുന്നില്ല...
അപ്പഴേക്ക് എന്റെ കയ്യിലെ ഹൈഡ്രജൻ ബലൂൺ എന്നെ മോളോട്ടു വലിക്കുന്ന പോലെ തോന്നി. എനിക്കാ കയർ വിടാനും പറ്റുന്നില്ല... ആരോ ഒരാൾ എന്റെ കൈ അമർത്തി പിടിച്ചിരിക്കുന്ന പോലെ. നൂല് അതിനിടയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
ദൈവമേ എന്തൊക്കെയാ സംഭവിക്കുന്നെ...
ഞാൻ ആ ബലൂണിന്റെ കൂടെ മോളോട്ടു ഉയർന്നു...
ശക്തിയായി താഴോട്ടു ബലം കൊടുത്തു നോക്കി... പറ്റുന്നില്ല... എന്റെ കാൽ ഇപ്പോൾ മണ്ണിൽ തട്ടുന്നില്ല.

പെട്ടെന്ന് കുളിച്ചു റെഡി ആയി അമ്പലത്തിലേക്ക് നടന്നു.
അഞ്ചുവും ജിൻസിയും എന്നെ കാത്തിരിക്കുവാണ്. ഭാഗ്യം അനു എത്തീട്ടില്ല.
ദൈവമേ... ഇത്രേം വരിയോ?! വെയിൽ അടിച്ചിട് ആണേൽ കണ്ണും കാണണില്ല. വിശന്നിട്ട് വയ്യ... സാരല്ല പെട്ടെന്നു നീങ്ങണ്ടാവും. ഞങ്ങൾ വരി നിന്നു. പകുതിയാവുമ്പോഴേക്കും അനു എത്തി. അധികമാരും ശ്രദ്ധിക്കാതെ അവൾ ഞങ്ങളുടെ ഇടയിൽ കയറി.
ഹാവു എത്തി! എനിക്ക് കുഞ്ഞി പ്ലേറ്റ് ആണ് കിട്ടിയേ...
ചോറ്, സാമ്പാർ, അച്ചാർ, കാബ്ബേജിന്റെ ഉപ്പേരി, പുളി, കൂട്ട് കറി, ഒരു മഞ്ഞ കറിയും ഉണ്ട്. ആഹാ...
അഞ്ചു മേശക്ക് അടുത്തുള്ള ഒഴിഞ്ഞ കസേരകൾ കണ്ടു പിടിച്ചു. മൂന്നു കസേരയെ ഉള്ളു. അഞ്ചു, ജിൻസി, അനു ഇരുന്നു. എനിക്ക് കസേര ഇല്ലാലോ. വെയിൽ കൊണ്ട് ഇപ്പഴേ ഷീണിച്ചു. ചൂടുള്ള പത്രവും കയ്യിൽ. എങ്ങനെയാ നിന്ന് കഴിക്ക.
ആഹ് ആ ഏട്ടന്മാർ ഇപ്പൊ എണീക്കും... അവിടെ പോയി നിൽക്കാം...
"എന്റെ സൈക്കിൾ ഇന്നലെ സിനിമ ഹാളിന്റെ സൈഡിൽ നിർത്തി ഇട്ടതാ... വൈകുന്നേരം നോക്കുമ്പോ കാണാനില്ല. ആരോ എടുത്തോണ്ട് പോയി"
"സൈക്കിൾ ഒക്കെ അടിച്ചോണ്ട് പോവോ!? അവൻ എന്തായാലും പുറത്തു ഇറക്കുവല്ലോ. അപ്പൊ പൊക്കാം... ടയറിൽ ആ മുത്ത് ഇട്ടപ്പോഴേ എനിക്ക് തോന്നിയതാ ആരേം കണ്ണ് വെക്കുമെന്ന്"
അവർ രണ്ടു പേരും വലിയ കഥകളിൽ ആണ്. കഴിച്ചു എണീറ്റിട്ടു വേണം എനിക്കൊന്നു ഇരിക്കാൻ.
കൂട്ടത്തിൽ മെലിഞ്ഞ ഏട്ടന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു.
"ആ കുട്ടിയെ അറിയോ..."
"ആഹ് എന്റെ ട്യൂഷൻ ടീച്ചറെ മോളാ..."
"ഓഹ്"
ഞാൻ ഇത്ര ഫേമസ് ആയിരുന്നോ...
"ഓഹ്"
ഞാൻ ഇത്ര ഫേമസ് ആയിരുന്നോ...
അങ്ങനെ അവർ കഴിച്ചു എണീറ്റു. ഞാൻ ആ കസേര വലിച്ചു അനുവിന്റെ അടുത്ത് കൊണ്ടിട്ടു.
നല്ല അടിപൊളി സാമ്പാർ... കുറച്ചൂടെ ചോറ് വാങ്ങാം...

ഏട്ടാ കൊറച്ചു മതി...!
ഏട്ടൻ കൊറച്ചു അധികം തന്നെ ഇട്ടു... ദൈവമേ ഇതെങ്ങനെ തിന്നു തീർക്കും!!??
അവർ കഴിച്ചു കഴിഞ്ഞു. എനിക്ക് വേണ്ടി കാത്തിരിക്കുവാണ്. അടുത്തുള്ള ഏച്ചിമാർ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ട്. അവർക്ക് എണീക്കാതെ വേറെ വഴി ഇല്ല.

ഞാൻ ഒറ്റക്കിരുന്നു വീണ്ടും ഒരു പത്രം ചോറ് കഴിച്ചു...
പൈപ്പിന് അടുത്തുള്ള ഏച്ചിമാർ പാത്രം കഴുകിത്തന്നു. ഒരു ഗ്ലാസ് വെള്ളം കൂടെ അകത്താക്കി.
താഴോട്ടു നോക്കുമ്പോൾ എന്റെ കാലു കാണുന്നില്ലല്ലോ. ഇവിടെ പോയി?!!
ആഹ് വെറുതെ അല്ല.

വയർ ബലൂൺ പോലെ ആയി!!!
അവർ ഓക്കേ എവിടെ? കഥയൊക്കെ പറഞ്ഞു ഇറക്കാമെന്ന് ആണല്ലോ പറഞ്ഞെ!
അവർ ഓക്കേ എവിടെ? കഥയൊക്കെ പറഞ്ഞു ഇറക്കാമെന്ന് ആണല്ലോ പറഞ്ഞെ!
"ഹായ് ബലൂൺ !!!"
ബലൂൺ വാങ്ങീട്ട് അവരെ കാണിച്ചു കൊടുക്കാം... അമ്മ തന്ന പൈസ ഉണ്ടല്ലോ കയ്യിൽ...
ഇത് എത്രയാ?!!
5 രൂപ!!! ഹൈഡ്രജൻ ബലൂൺ ആണേൽ 10 രൂപ.
10 രൂപ കൊടുത്തു. "മഞ്ഞ മതി"
ബലൂൺ ഏട്ടൻ ഒരു മഞ്ഞ ഹൈഡ്രജൻ ബലൂൺ കയർ പൊട്ടിച്ചു എനിക്ക് തന്നു.
എന്റെ അടിവയറിൽ നിന്നും സന്തോഷം അണപൊട്ടുന്ന പോലെ ഒരു അനുഭവം. ബലൂൺ അവരെ കാണിക്കണം....
ചുറ്റിലും നോക്കി... അവർ അതാ ആൽ തറയിൽ ഇരിക്കുന്നു.
മെല്ലെ അങ്ങോട്ടു നടന്നു.
എനിക്ക് നാക്കാൻ പറ്റുന്നില്ലാലോ... വയർ വീണ്ടും വലുതായിരിക്കുന്നു...
കുട്ടി തെങ്ങു കഴിഞ്ഞപ്പോഴേക്കും കയ്യിൽ ഉള്ള ബലൂണിനെക്കാൾ വലിയ വയർ ആയി എനിക്ക്... എന്റെ ദൈവമേ ആരും ഇതൊന്നും കാണുന്നില്ലേ!
അയ്യോഹ് ഇതെന്താ ഇങ്ങനെ!??
വയറിന്റെ താഴെ അസഹനീയമായ വേദന...
"അഞ്ചൂ....""അനൂ....""ജീ...." അവർ എന്നെ കേൾക്കുന്നില്ല...
അപ്പഴേക്ക് എന്റെ കയ്യിലെ ഹൈഡ്രജൻ ബലൂൺ എന്നെ മോളോട്ടു വലിക്കുന്ന പോലെ തോന്നി. എനിക്കാ കയർ വിടാനും പറ്റുന്നില്ല... ആരോ ഒരാൾ എന്റെ കൈ അമർത്തി പിടിച്ചിരിക്കുന്ന പോലെ. നൂല് അതിനിടയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
ദൈവമേ എന്തൊക്കെയാ സംഭവിക്കുന്നെ...
ഞാൻ ആ ബലൂണിന്റെ കൂടെ മോളോട്ടു ഉയർന്നു...
ശക്തിയായി താഴോട്ടു ബലം കൊടുത്തു നോക്കി... പറ്റുന്നില്ല... എന്റെ കാൽ ഇപ്പോൾ മണ്ണിൽ തട്ടുന്നില്ല.
ഞാൻ അലറി കരഞ്ഞു...
വയറിൽ നിന്നും വേദന കൂടി വരാൻ തുടങ്ങി...
ഉയരം കൂടി വരുന്നു... ആരും എന്നെ നോക്കുന്നില്ല...
ഒച്ച എടുത്ത് കരയുന്നുണ്ട് ഞാൻ...
"അമ്മേ..!!!???"
എനിക്ക് എന്താ പറ്റുന്നെ... ആരും എന്താ എന്നെ നോക്കാത്തെ...
പിന്നീട് ഒന്നും ആലോചിക്കാൻ എനിക്ക് പറ്റിയില്ല...
ആ ബലൂൺ എന്നെ ഉയരങ്ങളിലേക്ക് കൊണ്ട് പോവുകയാണ്...
ചുറ്റും മേഘങ്ങൾ നിറഞ്ഞു...
എനിക്കിനി താഴോട്ട് പോവാൻ പറ്റുവോ? അമ്മ, ഏട്ടൻ, കൂട്ടുകാർ... ഞാൻ താഴോട്ട് വീണാൽ മരിച്ചു പോവും...

എന്റെ ബോധം മെല്ലെ നഷ്ടപ്പെടാൻ തുടങ്ങി... എനിക്ക് ചുറ്റും ആരൊക്കെയോ കൂടി നിൽക്കുന്നു...
അവർ എന്റെ കവിളിൽ മാറി മാറി അടിക്കുന്നു... എനിക്ക് ഉണരാൻ കഴിയുന്നില്ല...

"അമ്മൂ എണീക്ക്... അമ്മൂ എനിക്ക്..." പരിചയമുള്ള ശബ്ദം... പക്ഷെ എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല...
ആരോ എന്റെ കവിളിൽ ശക്തിയായി അടിച്ചു. ഞാൻ ഞെട്ടി എണീറ്റു... മുന്നിലായി കണ്ട ക്ലോക്കിൽ സമയം 11:10.
"പുഷ്... യു ക്യാൻ..."
ചുറ്റിലും മാസ്ക്, സർജിക്കൽ ഡ്രസ്സ്, എല്ല്ലാം ധരിച്ച ഒരുപാട് പേർ...

ഞാൻ ആശുപത്രിയിൽ ആണ്...
അവൻ ആണ് എന്നെ വിളിച്ചോണ്ടിരുന്നത് ഇത് വരെ... അവൻ എന്റെ കൈ മുറുക്കെ പിടിച്ചിട്ടുണ്ട്.
എന്റെ സർവ്വ ശക്തിയും ഞാൻ അടിവയറിലേക്കു കൊടുത്തു.... "ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്"
കണ്ണിൽ നിന്നും വെള്ളം തുള്ളികളായി ഒഴുകാൻ തുടങ്ങി.
എന്റെ വയറ്റിൽ ഒന്നും ഇല്ല ഇപ്പോൾ...
ഒരു ദീർഘനിശ്വാസം എടുത്ത് ആ കിടക്കയിൽ നീണ്ടു നിവർന്നു ഞാൻ കിടന്നു... നെറ്റിയിൽ ഒരു ചുംബനം കിട്ടി... മോലോട്ടു നോക്കിയപ്പോൾ ഒരു ഹൈഡ്രജൻ ബലൂൺ മുറിയുടെ മുകളിലെ ചുമരിൽ തട്ടി നിൽക്കുന്നു.
അവൻ എന്റെ കൈയിൽ മുറുകെ പിടിച്ചു... ഞാൻ കരഞ്ഞു...
ഒരു കുട്ടിയുടെ കരച്ചിൽ.... അതെ ഞങ്ങളുടെ ആണ്...ഞങ്ങളുടെ ആദ്യത്തെ...
നീല വസ്ത്രം ധരിച്ച ഒരു മാലാഖ ഞങ്ങളുടെ ഇടയിലേക്ക് ആ കുഞ്ഞു ജീവനെ വെച്ചു തന്നു.
ഞങ്ങൾ രണ്ടു പേർക്കിടയിലേക്ക് മൂന്നാമതൊരാൾ...
ശുഭം!

Comments
Post a Comment