എന്‍റെ ഒരു ഞായറാഴ്ച

ശനിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണല്ലോ ഞായറാഴ്ച

അതുകൊണ്ട് നമുക്ക് 12 മണി മുതല്‍ ആരംഭിക്കാം ...

ഞാന്‍ എന്‍റെ കിടപ്പുമുറിയിലെ കട്ടിലില്‍ ആണ്...

തലക്കടിയിലും കാലിനിടയിലുമായി രണ്ടുതലയണകള്‍ ഉണ്ട് ...

ചെവിയില്‍ ഒരു ഉപകരണവും ഘടിപ്പിച്ച് , വാ കീറി പാടുന്ന സംഗീതവും ഇട്ട്, മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ അത് അസ്വതിക്കുന്ന ഞാന്‍ ...

അച്ഛന്‍ ഓഫ്‌ ചെയ്ത വൈഫൈ വീണ്ടും മെല്ലെ ചെന്ന് ഓണ്‍ ചെയ്ത്, whatsapp , hike , facebook, , youtube , instagram എന്നിവ മാറി മാറി ഉപയോഗിക്കുന്നു ...

സൂക്കര്‍ബര്‍ഗിനും , ഗൂഗിളിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു 22 വയസുകാരന്‍ ...

സമയം ഇപ്പോള്‍ 2 മണി കഴിഞ്ഞിട്ടുണ്ടാവും ...

എന്‍റെ കണ്ണുകള്‍ക്കിനി ഒന്നും ആവില്ലാന്നു ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു ...

മെല്ലെ മയക്കത്തിലേക്ക് ...

( നടക്കാത്ത സ്വപ്‌നങ്ങള്‍ പങ്കുവെച്ചിട്ട് എന്ത് കാര്യം ???!! അതുകൊണ്ട്പറയുന്നില്ല )

രാവിലെ 9 മണി . മെല്ലെ ബോധം വരുന്നു ...

ഇന്ന് വിളിച്ചു എണീപ്പിക്കാന്‍ ആരും വരില്ലാലോ ...

എന്തായാലും 10 മണി ആയി . എണീച്ചു ...

മൊബൈല്‍ എടുത്തു , നേരത്തെ പറഞ്ഞവര്‍ക്ക് വേണ്ടി ഒന്നുകൂടി അധ്വാനിച്ചു ...

പല്ലൊക്കെ എങ്ങോയോ തേച്ചു ...

അമ്മ നിര്‍ബന്ധിച്ചപ്പോ ചായ കുടിച്ചു ...

വീണ്ടും എന്‍റെ കഠിനാധ്വാനം ആരംഭിച്ചു ...

എല്ലാരും ഉണര്‍ന്നിട്ടുണ്ടാവും ... ചാറ്റിങ് ചാറ്റിങ് ചാറ്റിങ് ...

സമയം 1 മണി ഇനി ഇപ്പൊ ചോറ് തിന്നണം ... 

എങ്ങനെയോ തിരക്കിട്ട് ലാപ്ടോപില്‍ ഒരു സിനിമയും ഇട്ടു ഇരുന്നു ...

മറ്റേ കയ്യില്‍ മൊബൈലും ഉണ്ട് ...

ചോറ് കഴിഞ്ഞു ... ഇനി ആ സിനിമ തീര്‍ക്കണം ... അതും ഇട്ടു കിടന്നു ...

6 മണി ... ഒരു ഉറക്കം കൂടി കിട്ടിയതിന്‍റെ സംതൃപ്തിയില്‍ എണീച്ചു മുഖം ഒക്കെ ഒന്ന് കഴുകി ...

എത്ര മെസ്സെജസ് ആണ് ദൈവമേ ...

എല്ലാത്തിനും മറുപടി നല്‍കി ...

പിന്നെ അതില്‍ തന്നെ ആയിപ്പോയി ...

സമയം 8 മണി ... 

എന്തോ ഒരു മടുപ്പ് ... മൊബൈല്‍ ചാര്‍ജിംഗ് ഇട്ടു ...

ലാപ്ടോപ് ഓണ്‍ ചെയ്തു ...

എന്തേലും ചെയ്യണം ... ഇങ്ങനെ ജീവിച്ചിട്ട്കാര്യല്ല...

നെറ്റില്‍ കേറി സെര്‍ച്ച്‌ ചെയ്തു ... "easy business ideas without capital"

എന്തൊക്കെയോ കിട്ടി ...

ഏയ്‌ ... ഇതൊന്നും ശെരിയാവുല്ല ...

web.whatsapp.com 

സമയം 10 മണി ... ചോറ്‌ തിന്നു ... മെല്ലെ മയക്കത്തിലേക്കു വീഴാന്‍ തുടങ്ങി ...

നാളെ കോളേജ് ഉണ്ട് ... റെക്കോര്‍ഡ്‌... തുടങ്ങി എഴുത്ത് ...

എല്ലാരും കിടന്നു ...

സമയം 2 മണി ... ബാക്കി നാളെ എഴുതാം ...

ഒരു ഞായറാഴ്ച  ദിവസം എന്‍റെ ജീവിതത്തില്‍ നിന്നും ഇല്ലാതായിരിക്കുന്നു ...

ഭക്ഷണത്തിന്‍റെയും , സമയത്തിന്‍റെയും ,കുടുംബ ബന്ധങ്ങളുടെയും അച്ഛന്‍റെ അധ്വാനത്തിന്‍റെയും വിലയറിയുന്ന , പുറത്തുള്ള വിശാലമായ ലോകം നഷ്ട്ടപ്പെട്ടു എന്നെനിക്ക് മനസ്സിലാക്കിത്തരുന്ന ഒരു ഞായറാഴ്ച വരും ... 

ഇതേ പോലെ ഒരുപാട് ഞായറാഴ്ചകള്‍ നഷ്ട്ടപ്പെടുത്തിയത്തിനുള്ള ശിക്ഷ ആയിട്ട് ...

Comments

Popular posts from this blog

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

വെളിച്ചത്തിനു പുറകെ ഓടിയവർ

പ്രവചനാതീതനായ മനുഷ്യൻ