വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 2)

പുറത്തു നിന്നുള്ള വെളിച്ചം ആ മുറിയില്‍ എത്തിച്ചിരുന്ന രണ്ടു ജനാലകളിലൂടെയും നോക്കുമ്പോള്‍ പുറത്ത് ആകാശത്ത് ഇരുട്ട് മൂടാന്‍ തുടങ്ങുന്നത് കാണാമായിരുന്നു. സൂര്യനെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ആകാശം നിറയെ പടര്‍ന്നു പിടിച്ചു. നിലത്തു വീണു കിടക്കുന്ന അയാളുടെ മുന്നിലേക്ക് ഒരു നിഴല്‍ മെല്ലെ അടുത്തു വന്നു. പേടി കൊണ്ട് വിറങ്ങലിച്ചു നിന്ന അയാള്‍ക്ക് നാവു ചലിപ്പിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. എങ്കിലും, അയാള്‍ തന്‍റെ ശ്വാസകോശത്തിലെ വായു എല്ലാം ഉപയോഗിച്ച്  എന്തോ പറയാന്‍ തുടങ്ങി. "പണത്തിനു വേണ്ടി ചെയ്തു പോ..."

പറഞ്ഞു പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അവന്‍റെ മുന്നില്‍ ആ രൂപം ദൃശ്യമായിരുന്നു. നീല നിറമുള്ള സുന്തരമായ കണ്ണുകളും, കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന മുടിയും ആയ ഒരു സുന്ദരി പെണ്‍കുട്ടി. അവളുടെ ഇടതു വശത്തിനു മാത്രം ആയിരുന്നു ഈ വര്‍ണ്ണനകള്‍ ബാധകം. അവളുടെ വലതു ഭാഗത്തേക്ക്  അവന്‍റെ കണ്ണുകള്‍ ചലിക്കും തോറും ശരീരത്തിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നതായി അവനു അനുഭവപ്പെട്ടു.

തീ പൊള്ളലേറ്റ് പാതി വെന്ത മുഖം. ആ ഭാഗത്തെ ആസ്തികളും പൊട്ടിയിട്ടുണ്ട്. അവള്‍ അവനെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളില്‍ നിന്നും രക്തം ഒലിച്ചിറങ്ങാന്‍ തുടങ്ങി. ആ മുറി നിറയെ ഒരു പെണ്‍കുട്ടിയുടെ ഉറക്കെ ഉള്ള കരച്ചില്‍ മാത്രം നിറഞ്ഞു. സഹായത്തിനായി കേണു യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദം. 

നിശ്ചലമായി നിന്നിരുന്ന അവള്‍ ഉഗ്രരൂപിണീ ഭാവം കൈക്കൊണ്ടിരിക്കുന്നു. അവളുടെ തീവ്രതയേറിയ നോട്ടത്തില്‍ അവന്‍റെ ശരീരം ചുട്ടു പൊള്ളാന്‍ തുടങ്ങി.  വേദന കൊണ്ട് കരയുന്നുണ്ടെങ്കിലും വലിഞ്ഞു മുറുകിയ ഞരമ്പുകള്‍ കാരണം ഒരു നേരിയ ശബ്ദം പുറത്തു വന്നില്ല.  തറയില്‍ കിടന്നു അയാള്‍ പിടഞ്ഞു. അയാളുടെ മുടിയും രോമങ്ങളും കത്തിയ മണം ആ മുറി മുഴുവന്‍ നിറഞ്ഞു. പോള്ളലേറ്റ അയാളുടെ ശരീരത്തില്‍ പല ഭാഗത്തു നിന്നും രക്തം വരാന്‍ തുടങ്ങി. അവള്‍ അതു കണ്ട് ആസ്വതിച്ച് ഒന്ന് പുഞ്ചിരിച്ചു. മിനുട്ടുകള്‍ക്കകം ആ മുറിയില്‍ മനുഷ്യ ശരീരം കത്തിയ ഗന്ധം പടര്‍ന്നു. അയാളുടെ തലയോട്ടിയും ചെറിയ എല്ലിന്‍ കഷണങ്ങളും മാത്രമായി ആ നിലത്ത്.

കട്ടിലിന്‍റെ കാലിനടുത്തു വീണു കിടന്നിരുന്ന അയാളുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. "അനന്ത തീര്‍ത്തന്‍ സാര്‍" എന്ന പേര് പാതി പൊട്ടിയ ആ  ഫോണ്‍  സ്ക്രീനില്‍ കാണാമായിരുന്നു. ഒരു തുള്ളി രക്തം ആ ഫോണ്‍ സ്ക്രീനില്‍ പതിച്ചു. അവളുടെ കണ്ണുകളിലെ പകയുടെ തീക്കനല്‍ ആളി പടര്‍ന്നു.

തുടരും ...

Comments

Popular posts from this blog

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

വെളിച്ചത്തിനു പുറകെ ഓടിയവർ

രണ്ടു പാഠങ്ങൾ