വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 1)

നഗര മധ്യത്തിലൂടെ കുതിച്ചുപായുന്ന ആംബുലൻസിന്റെ ശബ്ദം കേട്ടാണ്അയാൾ ഉണർന്നത്.

പാതി ബോധത്തിൽ കട്ടിലിനരികിൽ ഉള്ള മേശയുടെ മുകളിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് അയാൾ സമയം നോക്കി. പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു.

തലേന്ന് രാത്രി സെറ്റ് ചെയ്ത അലാറം ഓൺ ആവാൻ ഇനി 30  മിനിറ്റ് കൂടിയേ ഉള്ളു. ഇനിയും കിടന്നാൽ സമയത്തു എണീക്കാൻ പറ്റില്ലെന്നതുകൊണ്ട് തന്നെ അയാൾ എണീറ്റ് കുളിമുറി ലക്ഷ്യമാക്കി നടന്നു.

വെളുത്ത നിറവും, കട്ടി മീശയും ഉള്ള മുപ്പതിനോട് പ്രായം തോന്നിക്കുന്ന ഒരാൾ. നല്ല ഉയരവും അതിനൊത്ത തടിയും ഉണ്ടായിരുന്നു അയാൾക്ക്.

മുറിയുടെ ജനാലകൾക്കിടയിലൂടെ താഴെയായി മെയിൻ റോഡ് കാണാമായിരുന്നു. അതൊരു ഫ്ലാറ്റ് ആണ്.

സൂര്യ വെളിച്ചം എങ്ങും പരന്നു. ഷർട്ട്, പാന്റ്, ഷൂ എല്ലാം ധരിച്ചു അയാൾ എങ്ങോട്ടോ പോവാൻ ഒരുങ്ങുകയാണ്. നല്ല ശരീര പ്രകൃതി ആയതുകൊണ്ടാവാം ഇട്ടിരിക്കുന്ന വേഷം നന്നായി ചേരുന്നുണ്ട്.

അവിടെ അയാൾ മാത്രമേ താമസിക്കുന്നുള്ളു എന്ന് വ്യക്തമായിരുന്നു. ഫ്രിഡ്ജ് തുറന്നു കോഴിമുട്ടയും, ബ്രെഡും എടുത്ത് അയാൾ അടുക്കളയിലേക്ക് നീങ്ങി. അപ്പോഴാണ് മേശപ്പുറത്തു നിന്നും മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്.

അടുക്കളയിൽ നിന്നും എന്തോ തിന്നു കൊണ്ട് അയാൾ ധൃതിയിൽ ഓടി വന്നു. കയ്യിൽ ഒരു ബ്രെഡിന്റെ കഷണവും ഉണ്ട്. ഫോൺ  കയ്യിൽ എടുത്തു.

മൊബൈൽ സ്‌ക്രീനിലെ പേര് കണ്ടു അയാൾ ഞെട്ടിത്തരിച്ചു!

കയ്യിലെ മൊബൈലും ബ്രെഡിന്റെ കഷ്ണം നിലത്തു വീണു.  ഒരു നിമിഷം കൊണ്ട് അയാൾ വിയർത്തു നനഞ്ഞു. ശരീരം ആസകലം കുഴഞ്ഞു തളർന്നു വീണു.

ഒരു ഭ്രാന്തനെ പോലെ അയാൾ നിലത്തു കിടന്നു എന്തൊക്കെയോ ആലോചിച്ചു പേടിക്കുന്നുണ്ടായിരുന്നു. 

നിലത്തു ഇഴഞ്ഞു അയാൾ കട്ടിലിന്റെ കാലു പിടിച്ചു എണീറ്റ് മൊബൈൽ എടുത്തു. അത് ഇപ്പഴും റിങ് ചെയ്യുന്നുണ്ട്.

 വിറങ്ങലിച്ച ശബ്ദത്തോടെ അയാൾ അതിൽ കണ്ട പേര് വായിക്കാൻ ശ്രമിച്ചു. "വഹീദ" !!!

 തുടരും ...

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2