Posts

അട്ട

ഉടലിലൊഴുകും മനമറിയാ തെവിടെയുമിവനുഴുതിറങ്ങും കടിയറിയാ പാവമവൻ പടി കയറും, കൊടുമുടി തന്‍ ഇനിയുമിനിയുമിവനുടെ സുഖ- മനുഭവിച്ചിടാന്‍ കൊതി കയറും സ്വര്‍ഗ്ഗലോക ചന്ദ്രികയില്‍ അക്ഷിനട്ടിരിക്കുമവന്‍ കപട കഥകള്‍ പാടിയവന്‍ കരി പുരട്ടിടുമവന്‍റെയുള്ളില്‍ അമ്മയില്ലവനു,പെങ്ങളില്ലവനു കണ്ടതെല്ലാം പെണ്ണുങ്ങള്‍ ഉള്ളിലുള്ള സ്നേഹവും, ആന്ധരാവ- യങ്ങളും ഇവന്‍റെ കാല്‍ക്കലായിടും സ്വഭോധരഹിതനായൊരവന്‍ സ്വചിന്ധകളില്ലാത്തൊരവന്‍ ഇവന്‍റെ കൂടെ ഭൂമി താണ്ടി മറുലോകമനുഭവിക്കും ഇഹ ലോക വിജയിതനാമ- വനറിയുന്നില്ലൊരു സത്യം ഉള്ളിലുള്ള ശുദ്ധ രക്തമൂറ്റി- യെടുത്തിടുമീയൊരട്ടയെ ...

ഉയരം

കൂട്ടുകാരേ... ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ദിനോസറുകൾക്ക് 50 അടി വരെ ഉയരം ഉണ്ടായിരുന്നു... 5 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മാമോത്തുകൾക് 10 മ...

മരവിച്ച പാദങ്ങൾ

മറഞ്ഞു നിന്നൂ ഒളിഞ്ഞു നോക്കീ... എടുത്തു ഞാനെൻ തുറുപ്പുചീട്ടുകൾ... വിയർപ്പു പറ്റിയ കൈകളിൽ നിന്നും അടർത്തി മാറ്റീ ഓരോ ചുരുളും... പതുങ്ങി ഞാനെൻ മുന്നിലിരിക്കും പിരിച്ച മ...

സ്വര്‍ഗവാസികള്‍

അച്ഛന് തിരുവനന്തപുരം പോവേണ്ട ആവശ്യം ഉള്ളതിനാല്‍ , കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ ആക്കാന്‍ ആണ് ഞാന്‍ അന്ന് രാത്രി ടൌണില്‍ പോയത് ... എന്നാല്‍ അന്ന് രാത്രി ജീവിതത്തിലെ മുന്നോട്ടുല്ല യാത്രയില്‍ എന്നെ സഹായിച്ചേക്കാവുന്ന കുറച്ചു അറിവ് കിട്ടി ... അത് നിങ്ങളുമായി പങ്കുവെക്കട്ടെ ... അച്ഛനെ ബസ്‌ കയറ്റി ഞാന്‍ കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ പുറത്തേക്ക് ഇറങ്ങി . ഒരുപാട് പേര്‍ അവിടെ തുണി വിരിച്ചു കിടക്കുന്നു ... റോഡ്‌ സൈഡില്‍ ... ഒരുപക്ഷെ എന്നെപ്പോലെ ഒരുപാട് പേര്‍ തുപ്പിയിടുന്ന ഉമിനീരിനു മുകളിലാവം അവര്‍ പായ വിരിച്ചിട്ടുണ്ടാവുക ... നല്ല തണുപ്പുള്ള ഒരു രാത്രി ആയിരുന്നു അത് ... അതൊന്നും അവിടെ കിടക്കുന്ന ആളുകളില്‍ പ്രതിഫലിച്ചു കാണുന്നില്ല ... ഒരുപക്ഷെ അവര്‍ക്ക് ശീലമായിപ്പോയതുകൊണ്ടായിരിക്കാം ... ഒരുപക്ഷെ ഇതൊന്നും അവര്‍ക്ക് ഒരു പ്രശ്നമല്ലായിരിക്കാം ... എന്നാല്‍ ഞാന്‍ എന്‍റെ ജീവിതം അവരുടെതുമായി ഒത്തുനോക്കുമ്പോള്‍ ആണ് എനിക്ക് വല്ലാത്ത വിഷമം തോന്നിയത് ... കിടന്നുറങ്ങാന്‍ ഒരു വീടും , കട്ടിലും , തലയണയും , പുതപ്പും , തണുപ്പ് കൂട്ടാന്‍ ആയി ഫാനും ... കിടന്നു ...

നാവിലേക്ക് പടരുന്ന ദേഷ്യം

സന്തോഷം, സങ്കടം, ഭയം , ദേഷ്യം ... അങ്ങനെ ഒരുപാട് വികാരങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യ മനസ്സ് ... ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത അദൃശ്യമായ എന്തോ ഒന്ന് ... ഇതില്‍ ഓരോ വികാരത്തിനും അതിന്‍റെതായ പങ്കുണ്ട് മനുഷ്യ ജീവിതത്തില്‍ ... ഓരോ സന്ദര്‍പത്തിലും മനുഷ്യ മനസ്സില്‍ ഉദ്ഭവിക്കുന്ന ഇവയെ ആത്മസംയമത്തിലൂടെ പിടിച്ചു കെട്ടാന്‍ പലര്‍ക്കും പറ്റാറില്ല ... ജനിതക ഘടകങ്ങളുടെയും , ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരോ വ്യക്തിയിലും വികാരങ്ങളുടെ അളവ് മാറി മറിയാം... ദേഷ്യം ... മനുഷ്യ വികാരങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്ന് ... ദേഷ്യം കടിച്ചമര്‍ത്തുന്നത് ശരിയാണെന്ന് പറയുന്നില്ല ... അത് പിന്നീട് ഒരുപാട് മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം ... എന്നാല്‍ ഈ ദേഷ്യം നാവിന്‍ തുമ്പില്‍ എത്തിക്കഴിഞ്ഞാലാണു ഒരുപാട് പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത് ... "വായില്‍ തോന്നിയത് വിളിച്ചു പറയുക ..." എന്ന് കേട്ടിട്ടില്ലേ ... പിന്നീടൊരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ് വാക്കുകള്‍ ... തീര്‍ത്തും ശ്രദ്ധയോടെ തെറ്റില്ലെന്ന് മനസ്സില്‍ സ്വയം ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കേണ്ടവ. ചിലപ്പോള്‍ ദേഷ്യ...

എന്‍റെ ഒരു ഞായറാഴ്ച

ശനിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞാണല്ലോ ഞായറാഴ്ച അതുകൊണ്ട് നമുക്ക് 12 മണി മുതല്‍ ആരംഭിക്കാം ... ഞാന്‍ എന്‍റെ കിടപ്പുമുറിയിലെ കട്ടിലില്‍ ആണ്... തലക്കടിയിലും കാലിനിടയിലുമായി രണ്ടുതലയണകള്‍ ഉണ്ട് ... ചെവിയില്‍ ഒരു ഉപകരണവും ഘടിപ്പിച്ച് , വാ കീറി പാടുന്ന സംഗീതവും ഇട്ട്, മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ അത് അസ്വതിക്കുന്ന ഞാന്‍ ... അച്ഛന്‍ ഓഫ്‌ ചെയ്ത വൈഫൈ വീണ്ടും മെല്ലെ ചെന്ന് ഓണ്‍ ചെയ്ത്, whatsapp , hike , facebook, , youtube , instagram എന്നിവ മാറി മാറി ഉപയോഗിക്കുന്നു ... സൂക്കര്‍ബര്‍ഗിനും , ഗൂഗിളിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു 22 വയസുകാരന്‍ ... സമയം ഇപ്പോള്‍ 2 മണി കഴിഞ്ഞിട്ടുണ്ടാവും ... എന്‍റെ കണ്ണുകള്‍ക്കിനി ഒന്നും ആവില്ലാന്നു ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു ... മെല്ലെ മയക്കത്തിലേക്ക് ... ( നടക്കാത്ത സ്വപ്‌നങ്ങള്‍ പങ്കുവെച്ചിട്ട് എന്ത് കാര്യം ???!! അതുകൊണ്ട്പറയുന്നില്ല ) രാവിലെ 9 മണി . മെല്ലെ ബോധം വരുന്നു ... ഇന്ന് വിളിച്ചു എണീപ്പിക്കാന്‍ ആരും വരില്ലാലോ ... എന്തായാലും 10 മണി ആയി . എണീച്ചു ... മൊബ...

ഹര്‍ത്താല്‍ ദിനത്തിലെ ബലിയാടു

ഗര്‍ഭിണി ആയ സഹോദരിയെ ഡോക്ടറെ കാണിച്ച് വരുന്ന വഴിക്ക് ഒരുപക്ഷെ , "വലുതായാല്‍ ഇവനെ നമുക്ക് ആരാക്കണം ചേച്ചീ" എന്ന ചോദ്യത്തിന്  അവന്‍റെ പെങ്ങള്‍ പറഞ്ഞിരിക്കാം , മാമനെപ്പോലെ രാഷ്ട്രീയം തലക്ക് പിടിച്ചു പോവാതിരുന്നാ മതിയായിരുന്നു എന്ന് . രാഷ്ട്രീയ കൊലപാതകം ജീവന്‍ എടുത്ത ഒരച്ഛന്‍റെ മകള്‍ വേറെന്ത് മറുപടി പറയാന്‍ ...! വീട്ടില്‍ എത്തി  മരുന്ന് വാങ്ങാന്‍ പുറത്തു പോയ അവന്‍ ഒരുപാട് വൈകിയപ്പോള്‍ അവന്‍റെ അമ്മയുടെ മനസ്സും ഒന്നു പതറിയിരിക്കാം .കാരണം അവനും അച്ഛനെ പോലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് . സ്വന്തം മകന്‍ വെട്ടേറ്റു മരിച്ച വാര്‍ത്ത ഒരുപക്ഷെ ആ അമ്മ അറിഞ്ഞത്  വാര്‍ത്തകളില്‍ നിന്നാകാം. മരുന്ന് വാങ്ങി വരുന്ന മാമനെ കാത്തു നിന്ന ആ പെങ്ങളുടെ ഉദരത്തിലേക്കുള്ള ശ്വാസവായു ഒരു നിമിഷത്തേക്ക്  നിലച്ചു പോയിരിക്കാം. ഫുട്ബോള്‍ മാച്ച് പോലെ ഓരോ നിമിഷവും ശ്വാസം അടക്കിപ്പിടിച്ചിരുന്നു ന്യൂസ്‌ ചാനല്‍ കാണുന്ന ഞാന്‍ അടക്കം ഉള്ള ജനതക്ക് ആ ജീവന്‍റെ വില ഒരു ഹര്‍ത്താലോ , പണിമുടക്കോ ആയിരിക്കാം ... മരിച്ചു എന്നുറപ്പ് വരുത്തി ഹര്‍ത്താല്‍ പ്രഘ്യാപിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക്  ഒരുപക...