പ്രവചനാതീതനായ മനുഷ്യൻ

 പല കാലഘട്ടങ്ങളിലായി വിവാദമായ ഒരുപാട് വിഷയങ്ങളെക്കുറിച്ചുള്ള വാദ-പ്രതിവാദങ്ങൾ ഉയർന്നുവരുന്നതായി കാണപ്പെടാറുണ്ട്.

എന്നാൽ വിഷയത്തിന്റെ തീവ്രതക്ക് അനുസരിച്ചു ഇവയെല്ലാം പിന്നീട് ചർച്ചചെയ്യപ്പെടാത്ത എന്തൊക്കെയോ ആയി എവിടേക്കോ പോയ്‌ മറയുന്നു. മനുഷ്യൻ അവന്റെ ദൈനം ദിന ചര്യകളിലേക്കു മുഴുകുന്നു.

 മനുഷ്യന്റെ ദൈനംദിന ചര്യകൾ പോലും ഒരു തിരക്കഥ പോലെ എഴുതി തയ്യാറാക്കി ഉണ്ടാക്കിയ ഒരു ശക്തിയെക്കുറിച്ചുള്ള അന്വേഷണത്തിനു ആണ് നമ്മൾ ഇവിടെ തുടക്കം ഇടുന്നത്.

ലോകത്തെ മൊത്തമായും, നമ്മൾ ഓരോരുത്തരെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നുള്ള വാദങ്ങൾ പല കാലങ്ങളിൽ ആയി ഉയർന്നു വന്നിട്ടിട്ടുണ്ട്.

ഇല്ലുമിനാട്ടി, മട്രിക്സ് എന്നീ വാക്കുകൾ ഒരുപക്ഷെ നമ്മളിൽ പലരും കേട്ടിരിക്കാം. ഈ പേരുകൾ പോലും നമ്മുടെ ചെവികളിൽ എത്താൻപാടില്ല എന്ന് നിബന്ധനയുള്ള ഒരു ശക്തി നമ്മുടെ മുകളിൽ പ്രവർത്തിക്കുന്നുണ്ട്.

മട്രിക്സ് !!!

ഒരു മനുഷ്യൻ രാവിലെ എണീക്കുന്നത് മുതൽ, രാത്രി അവൻ ഉറങ്ങുന്നത് വരെ, പലപ്പോഴും ഉറക്കത്തിന്റെ സമയത്തു പോലും,  അവൻ/അവൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാൻ കഴിവുള്ള ഒരു ശക്തി. ഒരുപക്ഷെ ഇല്ലുമിനാട്ടി എന്ന് വിളിപ്പേരുള്ള ആശക്തികാലങ്ങളായി നമ്മൾ ഓരോരുത്തരെയും ഒരു മട്രിക്സിനുള്ളിൽ തളച്ചിട്ടിരിക്കുകയാണ്.

ഒരു ആനയെ അതിന്റെ ചെറുപ്പകാലം മുതൽ ചങ്ങലയിൽ തളച്ചിട്ടിരിക്കുന്നതുപോലെ, പല ചങ്ങലകൾകൊണ്ട് കെട്ടി മുറുക്കി ഇട്ടിരിക്കുകയാണ്.
 

Comments

Popular posts from this blog

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2