Posts

ഇസബെല്ല _തുടര്‍ക്കഥ -part 1

മരങ്ങളും പച്ചപ്പുകളും കൊണ്ട് ഇട തൂര്‍ന്ന ഒരു കാട്... അവിടെ വന്യ മൃഗങ്ങളുടെ ഖര്‍ജനങ്ങലില്ല... സൂര്യന്‍റെ അതി കഠിനമായ ചൂട് അവിടെ എത്തുന്നില്ല... ഇളം മാരുതന്റെ തലോടല്‍ കൊണ്ട്  തണുത്ത അന്തരീക്ഷം... ചെരു കിളികളുടെ മൂളിപ്പാട്ടുകള്‍ കൊണ്ട് പരിശുദ്ധമായ ആ കാട്ടിലൂടെ ഒരു ചിത്രശലഭം മെല്ലെ പറന്നു വരുന്നു... ഇസബെല്ല ... അതീവ തിളക്കമുള്ള നീല നിറത്തിലുള്ള ചിറകുകളില്‍ പുഴയിലെ ചുഴി കണക്കെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വയലറ്റ് നിറം ... രാജകുമാരിമാരുടെ കണ്പീലികള്‍ കണക്കെ ആ സുന്ദരിയുടെ ചിറകുകളില്‍ ഇടവിട്ടിടവിട്ട് അതി മനോഹരങ്ങളായ പീലികള്‍ ഉണ്ട് അവള്‍ക്ക്... ആര് കണ്ടാലും ആഗ്രഹിക്കുന്ന രൂപ ഭംഗി ... എന്നാല്‍ എന്തുകൊണ്ടോ ...അവളുടെ മുഖം വാടിയിരിക്കുകയാണ് ... പാതി താഴ്ന്ന കണ്‍ മിഴികളും , കണ്ണിടത്തിലെ കണ്ണുനീര്‍ പാടും , വിളര്‍ത്തു കിടക്കുന്ന മുഖവും... അവളെ അലട്ടുന്ന എന്തോ ഒരു സങ്കടം ഉണ്ടെന്നു ആര്‍ക്ക് കണ്ടാലും മനസ്സിലാവും ... അവള്‍ മെല്ലെ പറന്നു മനോഹരമായ ഒരു പൂവില്‍ വന്നിരുന്നു... എന്നാല്‍ മറ്റു പൂമ്പാറ്റകലെപ്പോലെ സ്വയം തേന്‍ നുകരുയല്ല ഇസബെല്ല ... അവള്‍ തന്റെ ചിറകുകള്‍ക്കിടയില്‍ ഒ...

സ്നേഹം

ഇരുപത് കൊല്ലം നോക്കി വളര്‍ത്തിയ അച്ഛനമ്മമാരെ വിട്ടു ഇന്നലെ കണ്ട കാമുകന്‍റെ കൂടെ പോവുന്നതാണ് യഥാര്‍ത്ഥ സ്നേഹമെകില്‍ , ആ സ്നേഹത്തില്‍ എനിക്ക് വിസ്വസമില്ലച്ചോ...

സഖീ ...

കാല ചക്രത്തിന്‍ കൈകളില്‍ ഉരുളുമെന്‍ കാമിനീ എന്നില്‍ നിന്നുനീ അകന്നു പോയീടിനാല്‍ ... നിന്‍ കാമുകനാ ചക്രത്തിലരഞ്ഞമര്‍ന്നു പോയീടിനാല് ... ചുടു രക്തത്തിന്‍ ഗന്ധമേറ്റു നിന്‍ നാസികാ നാളങ്ങള്‍ അടഞ്ഞമര്ന്നീടിനാല്‍... അവനെന്നെന്നെക്കുമായ് മാഞ്ഞു പോയീടിനാല്‍ ... നിന്‍ കാല ചക്രത്തില്‍ പുതു നാമ്പു മുളചീടിനാല്‍ ... സഖീ...ആശംസകള്‍ ഒരായിരം നേരുന്നു നിനക്കായ് ... സമയമായ് എനിക്കെന്‍പുതു ജന്മത്തിലേക്കിതാ ...

കാമുകി

ആര്‍ക്ക് വേണ്ടി നീ ത്യാഗിയാവുന്നുവോ..., ആര്‍ക്ക് വേണ്ടി നീ എല്ലാം ഉപേക്ഷിച്ചീടുന്നുവോ..., ആര്‍ക്ക് വേണ്ടി നീ എന്തും സഹിച്ചീടുന്നുവോ..., ആരെ നീ നിന്നെക്കാളേറെ സ്നേഹിച്ചീടുന്നുവോ..., അവളാണ് നിന്‍ കാമുകി...

മലയാളിയും ആഘോഷങ്ങളും

മലയാളിക്ക് ആഘോഷങ്ങള്‍ എന്നും പ്രിയമാണ് ... മറ്റു രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി " നാനാത്വത്തില്‍ ഏകത്വം " എന്ന ഇന്ത്യന്‍ സംസ്കാരം നമ്മുടെ രാജ്യത്തെ ഉയരത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കുന്നു ... അതുകൊണ്ട് തന്നെ ഏതു മത വിഭാഗത്തിലെ ആഘോഷങ്ങളും നമ്മള്‍ ഇന്ത്യക്കാരുടെ ആഘോഷം ആണ്... എന്നാല്‍ നമ്മള്‍ കേരളീയര്‍ക്ക് ആഘോഷങ്ങള്‍ അതിലും ഏറെ ആണ്... ഓണം ,വിഷു,ഈസ്റ്റര്‍ ,പെരുന്നാള്‍ ,ക്ര്യസ്തുമസ്,ദീപാവലി,... എന്നിങ്ങനെ ഒട്ടുമിക്ക ദിനങ്ങളും മലയാളിക്കു ആഘോഷിക്കാന്‍ ആണ് ... ജന്മങ്ങളില്‍ ശ്രേഷ്ട്ടമായ മനുഷ്യ ജന്മം വെറുതെ ജീവിച്ചു കളയുന്നത് ശെരിയല്ലല്ലോ... എന്നാല്‍ നൂറ്റാണ്ടുകള്‍ കടന്നു പോവുന്നതനുസരിച്ചു നമ്മുടെ ആഘോഷ രീതികളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട് ... ഒരു പക്ഷെ നമ്മള്‍ ആരും ഈ മാറ്റം അറിഞ്ഞു കാണില്ല,അല്ലെങ്കില്‍ പണ്ടാരോ പറഞ്ഞ പോലെ "നാടോടുമ്പോ നടുവേ ഓടണം" എന്ന ചൊല്ല് അനുസരിച്ച് നീങ്ങിക്കാനും ... പക്ഷെ ,നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് ... അത് മനസ്സിലാക്കിത്തരുവാന്‍ ആയി "ഓണം" എന്ന ആഘോഷത്തെ ഞാന്‍ ഉപയോഗിക്കട്ടെ..., എന്‍റെ അച്ഛമ്മയുടെ ഓണാഘോഷം ...

പ്രണയത്തിന്‍റെ ജാതി

കൂട്ടുകാരെ ... പ്രണയത്തിനു ജാതിയും ,  മതവും ഉണ്ടോ ... ചോരത്തിളപ്പുള്ള യുവ ഹൃദയത്തില്‍ നിന്നും ഒറ്റ ഉത്തരമേ ഉണ്ടാവു ... " ഇല്ല ... പ്രണയം എന്ന വികാരം ആര്‍ക്കും ആരോടും തോന്നാം ... " എന്നാല്‍ പ്രണയം അല്ല ഇവിടെ പ്രശ്നം ... പ്രണയത്തിനു ശേഷം ജീവിതത്തിലേക്കുള്ള ആ പടിയില്‍ ആണു ... അവിടെ ആണു ജാതി , മതം എന്നീ ഘടകങ്ങള്‍ വരുന്നത് ... ഈ പ്രണയത്തിനു ഒരു കുഴപ്പമുണ്ട് ... തലക്ക് പിടിച്ച കഴിഞ്ഞാ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണൂല്ല ... അതിപ്പോ സ്വന്തം അച്ഛനായാലും അമ്മ ആയാലും ശെരി ... അതാണ്‌ പ്രണയത്തിന്‍റെ വളരെ അപകടകരമായ മുഖം ... എന്നാല്‍ ഈ സാധനം വലിയ രീതിയില്‍ തലക്ക് പിടിക്കാത്ത ഒരു കാറ്റെഗറി ഉണ്ട് ... അവര്‍ക്ക് പരസ്പരം ഇഷ്ട്ടം ആയിരിക്കും ...

ഒരു യഥാര്‍ത്ഥ കാമുകന്‍റെ ലക്ഷ്യം

കൂട്ടുകാരെ , നമ്മള്‍ എല്ലാവരും ജീവിക്കുന്നത് എന്തിനാണ് ??? പലര്‍ക്കും പല പല ഉത്തരം ആയിരിക്കാം ... ചിലര്‍ക്ക് ജോലി ഒക്കെ കിട്ടി സാധാരണ പോലെ ജീവിക്കാന്‍ ആയിരിക്കും ആഗ്രഹം ... ചിലര്‍ക്ക് ഏതെങ്കിലും മാര്‍ഗത്തിലൂടെ പണം സംബാതിച്ചു ആരെങ്കിലും ഒക്കെ ആയിത്തീരാന്‍ ആയിരിക്കും ആഗ്രഹം ... ചില ആളുകള്‍ തങ്ങളുടെ കഴിവ് പുറത്തെടുത്ത് സമൂഹത്തില്‍ ഉന്നതര്‍ ആവാന്‍ ആഗ്രഹിക്കാം ... മറ്റു ചിലര്‍ പറയും ഞാന്‍ കല്യാണം കഴിക്കാന്‍ ആണു ജീവിക്കുന്നത് എന്ന് ... എന്നാല്‍ ഒരു യഥാര്‍ത്ഥ കാമുകന്‍റെ മനസ്സില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടാകു ... എങ്ങനെയെങ്കിലും അവളെ സ്വന്തം ആക്കുക ... അതിനു വേണ്ടി എന്ത് ചെയ്യാനും അവന്‍ തയ്യാറാകും ... ആദ്യ ഘട്ടത്തില്‍ അവള്‍ക്ക്എന്തൊക്കെയാണോ ഇഷ്ട്ടം , അതെല്ലാം അവന്‍ ചെയ്യും ... സ്വന്തം ഇഷ്ട്ടങ്ങള്‍ എല്ലാം അവന്‍ മറക്കും ... എന്നാല്‍ അവസാന ഘട്ടത്തിലാണ് അവളുടെ വീട്ടുകാര്‍ എന്ന ചിന്ത ഉണ്ടാകുന്നത് ... അവളുടെ വീട്ട്കാരെ എങ്ങനെ ത്രിപ്തിപ്പെടുത്താം എന്നുള്ളതാവും അവന്‍റെ പിന്നീടുള്ള ചിന്തകള്‍  ... കഴിയുന്നത്ര അവന്‍ ശ്രമിക്കും ... അവരുടെ കാഴ്ച്ചപ്പാടിനോത്തു തനിക്കു വളരാന്‍ പറ്റ...