Posts

നട്ടാൽ മാത്രം മതിയോ ???

കൂട്ടുകാരെ, ഇന്നു ജൂൺ 5. ലോക പരിസ്ഥിതി ദിനം. എല്ലാ കൊല്ലവും നടക്കാറുള്ള പോലെ, ഈ പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ട കേരള സർക്കാരിന്റെ പ്രവൃത്തി പ്രശംസനീയമായ ...

എനിക്ക് മുന്നേ ഓടിയവർ

"10, 22 വയസ്സായി... ഇതിൽ ഇങ്ങനെ കുത്തി ഇരിക്കാതെ ആ മരം മുറിക്കുന്നെ ഒക്കെ ഒന്നു പോയി നോക്കിക്കൂടെ നിനക്ക്..." ജനലിനിടയിലൂടെ അമ്മ എന്നെ നോക്കി പറഞ്ഞു... എൻ.എസ്.എസിന്റെ വാട്ട്‌സാ...

അട്ട

ഉടലിലൊഴുകും മനമറിയാ തെവിടെയുമിവനുഴുതിറങ്ങും കടിയറിയാ പാവമവൻ പടി കയറും, കൊടുമുടി തന്‍ ഇനിയുമിനിയുമിവനുടെ സുഖ- മനുഭവിച്ചിടാന്‍ കൊതി കയറും സ്വര്‍ഗ്ഗലോക ചന്ദ്രികയില്‍ അക്ഷിനട്ടിരിക്കുമവന്‍ കപട കഥകള്‍ പാടിയവന്‍ കരി പുരട്ടിടുമവന്‍റെയുള്ളില്‍ അമ്മയില്ലവനു,പെങ്ങളില്ലവനു കണ്ടതെല്ലാം പെണ്ണുങ്ങള്‍ ഉള്ളിലുള്ള സ്നേഹവും, ആന്ധരാവ- യങ്ങളും ഇവന്‍റെ കാല്‍ക്കലായിടും സ്വഭോധരഹിതനായൊരവന്‍ സ്വചിന്ധകളില്ലാത്തൊരവന്‍ ഇവന്‍റെ കൂടെ ഭൂമി താണ്ടി മറുലോകമനുഭവിക്കും ഇഹ ലോക വിജയിതനാമ- വനറിയുന്നില്ലൊരു സത്യം ഉള്ളിലുള്ള ശുദ്ധ രക്തമൂറ്റി- യെടുത്തിടുമീയൊരട്ടയെ ...

ഉയരം

കൂട്ടുകാരേ... ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ദിനോസറുകൾക്ക് 50 അടി വരെ ഉയരം ഉണ്ടായിരുന്നു... 5 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മാമോത്തുകൾക് 10 മ...

മരവിച്ച പാദങ്ങൾ

മറഞ്ഞു നിന്നൂ ഒളിഞ്ഞു നോക്കീ... എടുത്തു ഞാനെൻ തുറുപ്പുചീട്ടുകൾ... വിയർപ്പു പറ്റിയ കൈകളിൽ നിന്നും അടർത്തി മാറ്റീ ഓരോ ചുരുളും... പതുങ്ങി ഞാനെൻ മുന്നിലിരിക്കും പിരിച്ച മ...

സ്വര്‍ഗവാസികള്‍

അച്ഛന് തിരുവനന്തപുരം പോവേണ്ട ആവശ്യം ഉള്ളതിനാല്‍ , കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ ആക്കാന്‍ ആണ് ഞാന്‍ അന്ന് രാത്രി ടൌണില്‍ പോയത് ... എന്നാല്‍ അന്ന് രാത്രി ജീവിതത്തിലെ മുന്നോട്ടുല്ല യാത്രയില്‍ എന്നെ സഹായിച്ചേക്കാവുന്ന കുറച്ചു അറിവ് കിട്ടി ... അത് നിങ്ങളുമായി പങ്കുവെക്കട്ടെ ... അച്ഛനെ ബസ്‌ കയറ്റി ഞാന്‍ കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ പുറത്തേക്ക് ഇറങ്ങി . ഒരുപാട് പേര്‍ അവിടെ തുണി വിരിച്ചു കിടക്കുന്നു ... റോഡ്‌ സൈഡില്‍ ... ഒരുപക്ഷെ എന്നെപ്പോലെ ഒരുപാട് പേര്‍ തുപ്പിയിടുന്ന ഉമിനീരിനു മുകളിലാവം അവര്‍ പായ വിരിച്ചിട്ടുണ്ടാവുക ... നല്ല തണുപ്പുള്ള ഒരു രാത്രി ആയിരുന്നു അത് ... അതൊന്നും അവിടെ കിടക്കുന്ന ആളുകളില്‍ പ്രതിഫലിച്ചു കാണുന്നില്ല ... ഒരുപക്ഷെ അവര്‍ക്ക് ശീലമായിപ്പോയതുകൊണ്ടായിരിക്കാം ... ഒരുപക്ഷെ ഇതൊന്നും അവര്‍ക്ക് ഒരു പ്രശ്നമല്ലായിരിക്കാം ... എന്നാല്‍ ഞാന്‍ എന്‍റെ ജീവിതം അവരുടെതുമായി ഒത്തുനോക്കുമ്പോള്‍ ആണ് എനിക്ക് വല്ലാത്ത വിഷമം തോന്നിയത് ... കിടന്നുറങ്ങാന്‍ ഒരു വീടും , കട്ടിലും , തലയണയും , പുതപ്പും , തണുപ്പ് കൂട്ടാന്‍ ആയി ഫാനും ... കിടന്നു ...

നാവിലേക്ക് പടരുന്ന ദേഷ്യം

സന്തോഷം, സങ്കടം, ഭയം , ദേഷ്യം ... അങ്ങനെ ഒരുപാട് വികാരങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യ മനസ്സ് ... ഇതുവരെ ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത അദൃശ്യമായ എന്തോ ഒന്ന് ... ഇതില്‍ ഓരോ വികാരത്തിനും അതിന്‍റെതായ പങ്കുണ്ട് മനുഷ്യ ജീവിതത്തില്‍ ... ഓരോ സന്ദര്‍പത്തിലും മനുഷ്യ മനസ്സില്‍ ഉദ്ഭവിക്കുന്ന ഇവയെ ആത്മസംയമത്തിലൂടെ പിടിച്ചു കെട്ടാന്‍ പലര്‍ക്കും പറ്റാറില്ല ... ജനിതക ഘടകങ്ങളുടെയും , ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരോ വ്യക്തിയിലും വികാരങ്ങളുടെ അളവ് മാറി മറിയാം... ദേഷ്യം ... മനുഷ്യ വികാരങ്ങളില്‍ ഏറ്റവും അപകടകരമായ ഒന്ന് ... ദേഷ്യം കടിച്ചമര്‍ത്തുന്നത് ശരിയാണെന്ന് പറയുന്നില്ല ... അത് പിന്നീട് ഒരുപാട് മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം ... എന്നാല്‍ ഈ ദേഷ്യം നാവിന്‍ തുമ്പില്‍ എത്തിക്കഴിഞ്ഞാലാണു ഒരുപാട് പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത് ... "വായില്‍ തോന്നിയത് വിളിച്ചു പറയുക ..." എന്ന് കേട്ടിട്ടില്ലേ ... പിന്നീടൊരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ് വാക്കുകള്‍ ... തീര്‍ത്തും ശ്രദ്ധയോടെ തെറ്റില്ലെന്ന് മനസ്സില്‍ സ്വയം ഉറപ്പു വരുത്തിയ ശേഷം മാത്രം ഉപയോഗിക്കേണ്ടവ. ചിലപ്പോള്‍ ദേഷ്യ...