മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 6
അവന്റെ സംസാരം എന്റെ മനോനില തന്നെ തെറ്റിച്ചു. ഭയം എന്നെ വരിഞ്ഞു മുറുക്കി. പെട്ടിയിൽ സൂക്ഷിച്ചത് അവന്റെ മുത്തച്ഛന്റെ മുടിയും നഖങ്ങളും ആയിരുന്നു. ഒരു പ്രത്യേക കുപ്പിയിൽ ആണ്. അവൻ വലിയ ഒരു നിലയിൽ എത്തണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മുത്തച്ഛൻ ആണ്. എന്നാൽ വാർദ്ധക്യം അദ്ദേഹത്തിന്റെ ജീവൻ കവർന്നു. മരിക്കുന്നതിന് മുന്നേ മുത്തച്ഛൻ ലൂക്കിന് കൊടുത്തതാണ് ആ പെട്ടി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി പെട്ടി തുറന്നു വെച്ച് ആണ് ലൂക്ക് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രി മൂന്നു മണി ആവുന്നതോടെ അവന്റെ ശരീരം ഗാഢ നിദ്രയിലേക്ക് തെന്നി വീഴും. മുത്തച്ഛൻ അപ്പോഴേക്കും എത്തും. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആത്മാവിനു ബോധം വരും, മുത്തച്ഛനുമായി സംസാരിക്കും. മുത്തച്ഛൻ ലൂക്കിന് കൊടുത്ത അറിവ് ഇതായിരുന്നു. ഈ ലോകത്തു നിലനിൽക്കുന്ന തരങ്കങ്ങളിൽ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന് അറിയാൻ സാധിക്കുന്നതായുള്ളു. അത് ശബ്ദം ആയാലും, പ്രകാശം ആയാലും, സ്പർശനം ആയാലും, ഗന്ധം ആയാലും, രുചി ആയാലും. മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തത് അങ്ങനെ ആണ്. പല മൃഗങ്ങൾക്കും, ഇതിൽ കൂടുതൽ തരംഗങ്ങൾ തിരിച്ചറിയാൻ ഉള്ള കഴിവുകൾ ഉണ്ട്. പ്രേത കഥകളിൽ കാണുന്ന പോലെ ആത്മാവിനെ