Posts

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 6

Image
അവന്റെ സംസാരം എന്റെ മനോനില തന്നെ തെറ്റിച്ചു. ഭയം എന്നെ വരിഞ്ഞു മുറുക്കി. പെട്ടിയിൽ സൂക്ഷിച്ചത് അവന്റെ  മുത്തച്ഛന്റെ മുടിയും നഖങ്ങളും ആയിരുന്നു. ഒരു പ്രത്യേക കുപ്പിയിൽ ആണ്. അവൻ വലിയ ഒരു നിലയിൽ എത്തണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മുത്തച്ഛൻ ആണ്. എന്നാൽ വാർദ്ധക്യം അദ്ദേഹത്തിന്റെ ജീവൻ കവർന്നു. മരിക്കുന്നതിന് മുന്നേ മുത്തച്ഛൻ ലൂക്കിന് കൊടുത്തതാണ് ആ പെട്ടി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി  പെട്ടി തുറന്നു വെച്ച് ആണ് ലൂക്ക് ഉറങ്ങാൻ കിടന്നിരുന്നത്. രാത്രി മൂന്നു മണി ആവുന്നതോടെ അവന്റെ ശരീരം ഗാഢ നിദ്രയിലേക്ക് തെന്നി വീഴും. മുത്തച്ഛൻ അപ്പോഴേക്കും എത്തും.  ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആത്മാവിനു ബോധം വരും, മുത്തച്ഛനുമായി സംസാരിക്കും. മുത്തച്ഛൻ ലൂക്കിന് കൊടുത്ത അറിവ് ഇതായിരുന്നു. ഈ ലോകത്തു നിലനിൽക്കുന്ന തരങ്കങ്ങളിൽ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മനുഷ്യന് അറിയാൻ സാധിക്കുന്നതായുള്ളു. അത് ശബ്ദം ആയാലും, പ്രകാശം ആയാലും, സ്പർശനം ആയാലും, ഗന്ധം ആയാലും, രുചി ആയാലും. മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തത് അങ്ങനെ ആണ്. പല മൃഗങ്ങൾക്കും, ഇതിൽ കൂടുതൽ തരംഗങ്ങൾ തിരിച്ചറിയാൻ ഉള്ള കഴിവുകൾ ഉണ്ട്. പ്രേത കഥകളിൽ കാണുന്ന ...

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 5

Image
മണിലാൽ ബുക്ക് എഴുതാനോ? ഇതെന്തോ ഉടായിപ്പ് ആണല്ലോ. അവനു അങ്ങനെ ഉള്ള കഴിവൊക്കെ ഉണ്ടോ? എല്ലാവർക്കും സംശയമായി. എന്തേലും പൊട്ടത്തരം എഴുതി വെച്ചീണ്ടാവും ഇതിൽ. എന്നാൽ ആദ്യ പേജ് വായിച്ചപ്പോൾ തന്നെ അവരുടെ സംശയങ്ങൾ എല്ലാം മാറാൻ തുടങ്ങി. അതിൽ ഇങ്ങനെ എഴിതിയിരുന്നു... "ഓരോ വ്യക്തിക്കും രണ്ട് ജീവിതങ്ങൾ ഉണ്ട്. ഒന്ന് എല്ലാവരും അറിയുന്ന ജീവിതം. മറ്റൊന്ന് അവനു മാത്രം അറിയാവുന്ന നിഗൂഢമായ ജീവിതം. ഇതൊരു യാത്ര വിവരണം ആണ്. എന്നാൽ അതിലുപരി എന്റെ ജീവിതം മാറ്റി മറിച്ച പലതും ഇതിൽ ഉണ്ട്. എന്റെ ആത്മകഥ ആയി ഈ പുസ്തകത്തെ കാണാം. എന്നാൽ ജീവിതത്തിന്റെ മുഴുവനും ഇതിൽ കാണാൻ കഴിയില്ല. ഓരോ മനുഷ്യനും സ്വയം തിരിച്ചറിവുണ്ടാകുന്ന ഒരു നിമിഷം വന്നെത്തും. എന്തിനാണ് നമ്മൾ ഓരോരുത്തരും ഈ ഭൂമിയിൽ ജനിച്ചത്. അത് സ്വയം മനസ്സിലാവുന്ന നിമിഷം. ഓരോ മനുഷ്യനുംഒരുപാട് ദൗത്യങ്ങൾ ഉണ്ട് ഈ ഭൂമിയിൽ നിറവേറ്റാൻ ആയിട്ട്. ജനിച്ച കാലം മുതൽ, ഓരോരുത്തരുടെയും മുട്ടിനു അടിയിലും, കാലിനടിയിലും, ഓടിക്കുന്ന വാഹനത്തിനു അടിയിലും പെട്ട് ഇഹലോകം വെടിയേണ്ടി വരുന്ന ഒന്നും അറിയാത്ത ഉറുമ്പുകൾ മുതൽ, രക്തമൂറ്റിക്കുടിക്കാൻ വന്നു അടി കൊണ്ട് ചാവുന്ന കൊതുകുകൾ മുതൽ, എന്റെ ബക...

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 4

Image
ശ്യാംലാൽ ബൈക്കിൽ അമിത്തിന്റെ വീട്ടിൽ എത്തി. ആകാശ്‌ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. അവർ മൂന്നു പേരും ടെറസ്സിന്റെ മുകളിൽ ഇരുന്നു. ശെരിയാണ്. 25 മെയ് രാത്രി 8 മണിക്ക് ചെന്നൈ നിന്ന് ട്രെയിൻ കേറിയ നമ്മൾ 26 രാവിലെ 8 മണിക്ക് കോഴിക്കോട് സ്റ്റേഷനിൽ എത്തേണ്ടതാണ്. ഇതിനിടയിൽ ഒരു ദിവസം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അങ്ങനെ വരാൻ ഒരു വഴിയും കാണുന്നില്ല. ആകാശ് ആരോടെന്നില്ലാതെ പറഞ്ഞു. രാത്രി 11,12 മണി വരെ നമ്മൾ മൂന്നു പേരും സംസാരിച്ചിരുന്നു. മണിലാൽ 10 മണി ആയപ്പോഴേക്കും ഉറങ്ങാൻ പോയി. പിന്നീടെന്താണ് നടന്നിട്ടുണ്ടാവുക? അമിത്ത് ചോദിച്ചു. RAC ടിക്കറ്റ് ആയതുകൊണ്ട് രണ്ടു പേർക്ക് ഒരു സീറ്റ് എന്ന രീതിയിൽ ആണ് കിട്ടിയിരുന്നത്. എന്നാൽ രാത്രി ആയപ്പോഴേക്കും TTE യോട് ചോദിച്ച് മണിലാൽ എല്ലാവർക്കും സീറ്റ് റെഡി ആക്കിയിരുന്നു. "നമ്മൾ മൂന്നു പേരും ഒരുമിച്ച്. മണിലാലിനു മാത്രം മറ്റൊരു കോച്ച്. ട്രെയിനിനെപ്പറ്റി എല്ലാം അറിയാവുന്ന മണിലാൽ ഒരുപക്ഷെ അറിഞ്ഞുകൊണ്ട് മറ്റൊരു കോച്ച് തിരഞ്ഞെടുത്തതാവുമോ?" ശ്യാംലാൽ സംശയത്തോടെ ചോദിച്ചു. "പക്ഷെ എന്തിനു? അതുകൊണ്ടു അവനെന്താണ് കിട്ടാൻ ഉള്ളത്?" ആകാശും അമിത്തും ഒരേ സ്...

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 3

Image
മണിലാൽ കണ്ണ് തുറന്നു. ഇരുൾ മൂടിയ വലിയ വ്യാസം ഉള്ള കുഴൽ. അതിന്റെ മധ്യ ഭാഗത്തായാണ് അവൻ ഉള്ളതെന്ന് തോന്നുന്നു. ഭൂമിയുടെ ഘർഷണ ബലം ശരീരത്തിൽ അനുഭവപ്പെടുന്നില്ല. അവനു ഭാരമില്ലാതായിരിക്കുന്നു.  രണ്ടു ദിശകളിലേക്ക് നോക്കിയിട്ടും വെളിച്ചം ഇല്ല. അവന്റെ കൂടെ ആരുമില്ല. ആരെയാണ് അന്വേഷിക്കേണ്ടത്? ആരെയും ഓർമ വരുന്നില്ല. അവനു കരയാൻ പറ്റുന്നില്ല. എങ്ങോട്ട് നടക്കണം? ഇതെന്റെ ഒരു സ്വപ്നം മാത്രം ആവണേ, എനിക്ക് പെട്ടെന്ന് ഉറക്കമുണരാൻപറ്റണേ... ഇല്ല അവൻ ഉണരുന്നില്ല. ഒരു ദിശയിൽ കുറച്ചു മുന്നോട്ട് നടന്നു. കാഴ്ച ഇല്ലെങ്കിലും വഴി മദ്ധ്യേ ഒരു തടസ്സവും അനുഭവപ്പെട്ടില്ല. ദൂരെ ചെറിയ വെളിച്ചം കാണുന്നു. പക്ഷെ അത് ഒരുപാട് ദൂരെ ആണ്. അവിടെയെത്താൻ എത്ര സമയം വേണ്ടി വരും? അവിടെ എത്തുകയെന്നതല്ലാതെ മറ്റൊന്നും അവന്റെ മുന്നിൽ ഇല്ല. വളരെ വേഗം ഓടാൻ പറ്റുന്നുണ്ട്. പക്ഷെ ആ വെളിച്ചത്തിലേയ്ക്കു എത്താൻ ഇനിയും ഒരുപാട് ഓടേണ്ടി വരും. അവൻ ക്ഷീണിക്കുന്നില്ല. അങ്ങനെയൊരു തോന്നൽ അവന്റെ ശരീത്തിൽ ഇപ്പോൾ ഇല്ല. ദിവസങ്ങൾ വളരെപ്പെട്ടെന്ന് കടന്നു പോവുന്നത് പോലെ തോന്നുന്നു. അവനാ വെളിച്ചത്തിൽ എത്താൻ കഴിയുന്നില്ല. "നിൽക്കാൻ പാടില്ല. അവിടെയെത്തണം....

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 2

Image
"ഡേയ് എണീക്ക്. കല്ലായി എത്തി." ശ്യാം എല്ലാരേയും വിളിച്ചുണർത്തി. "മണി ഒടുക്കത്തെ ഉറക്കം ആണല്ലോ. വിളിച്ചിട്ട് എണീക്കണില്ല". "മണീന്റെ കാര്യം നോക്കണ്ട. ട്രെയിൻ അവനു സ്വന്തം വീട് പോലെയാ. കറക്റ്റ് കോഴിക്കോട് എത്തുമ്പോ അവൻ എണീക്കും." അമിത്ത് പാതി ഉറക്കത്തിൽ പറഞ്ഞു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അഞ്ചാം പ്ലാറ്റ്ഫോമിൽ ചെന്ന് നിന്നു. അപ്പോഴേക്കും ബോഗിയിൽ അവരുടെ ബഹളം തുടങ്ങിയിരുന്നു. മണിലാൽ എണീക്കുന്നില്ല. അവന്റെ ശരീരം ചുട്ടു പൊള്ളുന്നു. ബോധം നശിച്ച രീതിയിൽ അവൻ നിദ്രയിൽ തന്നെ തുടരുകയാണ്. എന്താണ് പറ്റിയതെന്ന് ആർക്കും വ്യതമായില്ല. ആൾക്കാർ ചുറ്റുമായി കൂടി. അവർ എല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ അടുത്തുള്ള PVS ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർമാർ മാറി മാറി പരിശോദിച്ചു. സീനിയർ ഡോക്ടർ വന്നു. എന്താണ് പറ്റിയതെന്ന് ആർക്കും പറയാൻ സാധിക്കുന്നില്ല. അവയവങ്ങൾക്കോ, ശരീരത്തിന്റെ പ്രവർത്തങ്ങൾക്കോ ഒരു കുഴപ്പവും കാണുന്നില്ല. ഹൃദയമിടിപ്പ് കൂടിയിട്ടുണ്ട്, നല്ല  ചൂടും ഉണ്ട്. മണിലാലിന്റെ വീട്ടിൽ കാര്യം അറിയിച്ചു. അവർ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി. മെഡിക്കൽ കോളേജിലേക്കോ മിംസിലേക്കോ ...

മരീചിക: മിഥ്യയിലേക്കുള്ള പ്രയാണം - എപ്പിസോഡ് 1

Image
ട്രാക്ക് മാറുന്ന ട്രെയിനിന്റെ പ്രകമ്പനം കേട്ടാണ് മണിലാൽ ഉറക്കമുണർന്നത്. സമയം പാതി രാത്രി 2:30. അമിത്തും, ആകാശും, ശ്യാമും നല്ല ഉറക്കത്തിലാണ്. ഒന്ന് മൂത്രമൊഴിച്ചു വരാം, അവൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു. ബാത്‌റൂമിൽ കയറിയതും, വീണ്ടും ട്രെയിൻ നന്നായി കുലുങ്ങി. ബാത്റൂമിന്റെ ഡോർ ശക്തിയായി അടഞ്ഞു. ബോഗിയിൽ ഇലക്ട്രിക്ക് പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു. ലൈറ്റുകൾ മിന്നി മറയുന്നു. ചെറുതായി പേടി തോന്നിയ മണിലാൽ ഡോർ ലോക്ക് ചെയ്യാതെ ഒരു കൈ ബാത്രൂം ഡോറിൽ വെച്ചു കാര്യം സാധിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് ഡോറിൽ ഒരു തള്ളൽ അനുഭവവപ്പെടുന്നത്. "ആളുണ്ട് ചേട്ടാ... " മണിലാൽ അകത്തു നിന്നും വിളിച്ചു പറഞ്ഞു. പുറത്തു നിന്ന് പ്രതികരണം ഒന്നുമില്ല. ബാത്രൂം ഡോർ തുറന്നു പുറത്തേക്കുനോക്കുമ്പോൾ ആരെയും കണ്ടില്ല. അവൻ വാഷ് ബേസിനിൽ നിന്നും മുഖം കഴുകി കണ്ണാടിയിലേക്കു നോക്കിയതും പിന്നിൽ സൈഡിൽ ആയി വെള്ള ഷർട്ട് ധരിച്ച ഒരാൾ. മുഖം വ്യക്തമല്ല. ബോഗിയുടെ ഡോറിലൂടെ പുറത്തേക്ക് നോക്കിയാണ് നിൽപ്പ്. കണ്ടിട്ട് ഏതോ തമിഴൻ ആണെന്ന് തോന്നുന്നു. എന്തായാലും അയാളിലേക്ക് അധികം ശ്രദ്ധ പതിപ്പിക്കാതെ മണിലാൽ തന്റെ സൈഡ് ലോവർ സീറ്റ് നോക്കി നടന്നു. ബ...

പ്രവചനാതീതനായ മനുഷ്യൻ

Image
  പല കാലഘട്ടങ്ങളിലായി വിവാദമായ ഒരുപാട് വിഷയങ്ങളെക്കുറിച്ചുള്ള വാദ-പ്രതിവാദങ്ങൾ ഉയർന്നുവരുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ വിഷയത്തിന്റെ തീവ്രതക്ക് അനുസരിച്ചു ഇവയെല്ലാം പിന്നീട് ചർച്ചചെയ്യപ്പെടാത്ത എന്തൊക്കെയോ ആയി എവിടേക്കോ പോയ്‌ മറയുന്നു. മനുഷ്യൻ അവന്റെ ദൈനം ദിന ചര്യകളിലേക്കു മുഴുകുന്നു.  മനുഷ്യന്റെ ദൈനംദിന ചര്യകൾ പോലും ഒരു തിരക്കഥ പോലെ എഴുതി തയ്യാറാക്കി ഉണ്ടാക്കിയ ഒരു ശക്തിയെക്കുറിച്ചുള്ള അന്വേഷണത്തിനു ആണ് നമ്മൾ ഇവിടെ തുടക്കം ഇടുന്നത്. ലോകത്തെ മൊത്തമായും, നമ്മൾ ഓരോരുത്തരെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നുള്ള വാദങ്ങൾ പല കാലങ്ങളിൽ ആയി ഉയർന്നു വന്നിട്ടിട്ടുണ്ട്. ഇല്ലുമിനാട്ടി, മട്രിക്സ് എന്നീ വാക്കുകൾ ഒരുപക്ഷെ നമ്മളിൽ പലരും കേട്ടിരിക്കാം. ഈ പേരുകൾ പോലും നമ്മുടെ ചെവികളിൽ എത്താൻപാടില്ല എന്ന് നിബന്ധനയുള്ള ഒരു ശക്തി നമ്മുടെ മുകളിൽ പ്രവർത്തിക്കുന്നുണ്ട്. മട്രിക്സ് !!! ഒരു മനുഷ്യൻ രാവിലെ എണീക്കുന്നത് മുതൽ, രാത്രി അവൻ ഉറങ്ങുന്നത് വരെ, പലപ്പോഴും ഉറക്കത്തിന്റെ സമയത്തു പോലും,  അവൻ/അവൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാൻ കഴിവുള്ള ഒരു ശക്തി. ഒരുപക്ഷെ ഇല്ലുമിനാട്ടി എന്ന് വിളിപ...

മാവേലിക്കൊരു കൊറോണ സ്പെഷ്യൽ കത്ത്

  പ്രിയപ്പെട്ട മാവേലിക്ക്, പാതാളത്തിൽ സുഖമാണെന്ന് കരുതുന്നു. ഇപ്പോൾ പാതാളം അവിടെ ആണോ ഇവിടെ ആണോ എന്ന് സംശയം ഉണ്ട്. കള്ളന്മാരും, ചതിയന്മാരും അല്ല ഇപ്പോഴത്തെ പ്രശ്നം. ഒരു കുഞ്ഞു വൈറസ് ആണ്. മൂക്കും വായും മൂടാതെ അടുത്ത ചെന്നാ അപ്പൊ ചാടിക്കേറും. ഒരു കാര്യത്തിൽ മൂപ്പർ അങ്ങയെപ്പോലെയാണ്. എല്ലാരേം ഒരേപോലെ ആണ് കാണുന്നെ. ഇംഗ്ലണ്ടിന്റെ പ്രസിഡൻ്റ്  ആയാലും ഇവിടത്തെ ബാലസംഘത്തിന്റെ പ്രസിഡൻ്റ്  ആയാലും അടുത്ത് പോയാൽ പെടും. ഈ തവണത്തെ ഓണം കുറച്ച പഴമ നിറഞ്ഞതാണെന്ന് തോന്നുന്നു. മുറ്റത്തെ പൂവും ഇലകളും തന്നെ ആണ് പൂത്തറയിൽ. പിന്നെ, അങ്ങ് ഇപ്പോൾ ഇങ്ങോട്ട് വന്നാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാവും ചിലപ്പോൾ. വീട്ടിൽ ഇരുന്നു ഇരുന്ന്  ഇവിടെ പലരുടെയും വയറു കണ്ടാൽ മാവേലി ആണെന്ന് തെറ്റുധരിക്കാറുണ്ട്. എന്നാൽ ഈ  ഓണത്തിനും മാവേലി ഞങ്ങളെ കാണാൻ വരും എന്നറിയാം. ഞങ്ങൾ കാത്തിരിക്കും. തിരിച്ചു പാതാളത്തിലേക്കു പോവുമ്പോൾ ഈ സാധനത്തിനെ മൊത്തം ആയി അങ്ങ് കെട്ടി  പൊതിഞ്ഞു കൊണ്ട് പോവണമെന്ന് അപേക്ഷിക്കുന്നു. കത്തിന്റെ കൂടെ സാനിറ്റൈസറും, മാസ്കും വെച്ചിട്ടുണ്ട്. വായിക്കുന്നതിനു മുന്നേ മാസ്ക് വെക്കണേ. അങ്ങോട്ട് വന്ന ...

വെളിച്ചത്തിനു പുറകെ ഓടിയവർ

കുട്ടിക്കാലം മുതൽ നമ്മൾ കേട്ടുവളർന്നത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു സഞ്ചരിക്കാൻ ആണ്. ഇവിടെ ഇരുട്ട് എന്നാൽ അറിവില്ലായ്മ, മോശം എന്നീ അർത്ഥങ്ങൾ ആണ് സൂചിപ്പിക്കുന്നത് എങ്കിൽ, വെളിച്ചം അറിവ്, ജ്ഞാനം തുടങ്ങി നല്ലതിനെ സൂചിപ്പിക്കുന്നു. എന്നാൽ വെളിച്ചത്തിനു പുറകെ ഓടിയവർ എല്ലാം ജീവിതത്തിൽ വിജയിച്ചിട്ടുണ്ടോ? പ്രകൃതി നമുക്ക് തരുന്ന സന്ദേശം അങ്ങനെ അല്ല! ഒരുപാട് കാലങ്ങൾക്കു ശേഷം ലഭിക്കുന്ന ഒരു മഴ. വരണ്ട മണ്ണിൽ മഴവെള്ളം പറ്റുമ്പോൾ ഉണ്ടാവുന്ന ആ ഗന്ധം. അതൊരു വല്ലാത്ത അനുഭൂതി തന്നെ ആണല്ലേ. എന്നാൽ ആ ഗന്ധത്തിനുള്ളിലൂടെ മണ്ണിനടിയിൽ നിന്നും പറന്നുയരുന്ന മഴപ്പാറ്റകളെ കണ്ടിട്ടില്ലേ. അവർ കാലങ്ങൾ ആയി ഭൂമിക്ക് അടിയിലെ ഇരുട്ടിൽ ജീവിക്കുന്നവർ ആയിരിക്കാം. മഴവെള്ളം മണ്ണിലേക്ക്  ആഴ്ന്നിറങ്ങുന്നതോടെ അവയ്ക്കു നിൽക്കക്കള്ളിയില്ലാതായിത്തീരുന്നു. പല സുഷിരങ്ങിലൂടെ അവർ പുറത്തേക്കു പറന്നുയരുന്നു. അതുവരെ ഇരുട്ടിൽ ജീവിച്ചിരുന്നവർക്ക്‌ വെളിച്ചം ഒരു അത്ഭുതം ആയതുകൊണ്ടാവാം, പിന്നീടങ്ങോട്ട് അവർ വെളിച്ചം തേടി ഓടാൻ തുടങ്ങുന്നത്. നമ്മുടെ വീട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന ഇലക്ട്രിക്ക് ലൈറ്റുകൾ, റോഡിലെ സ്ട്രീറ്റ് ലൈറ്റുകൾ, ക...

രണ്ടു പാഠങ്ങൾ

ഇന്ന് ജൂൺ 15 2019 ശനിയാഴ്ച. സമയം രാവിലെ  11 മണി. ഓഫിസിൻ്റെ ഗേറ്റ് ഞാൻ ആണ് തുറന്നത്. ആരും എത്തിയിരുന്നില്ല. ഓഫീസിൽ സ്റ്റേ ആയതിനാൽ അജ്‌മൽ നേരത്തെ എണീറ്റ് വാതിൽ അൺലോക്ക് ചെയ്തിരുന്നു. കേറി റൂമിൽ നോക്കിയപ്പോൾ അവനും നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് ആർക്കും ഇഷ്ട്ടമുള്ള ഒന്നല്ലാത്തതിനാൽ എന്നത്തേയും പോലെ വീട്ടിൽനിന്നു കൊണ്ടുവന്ന ചോറ് അടുക്കളയിൽ വെച്ച് മുകളിലേക്ക് നടന്നു. പതിവ് തെറ്റിക്കാതെ ആദ്യം മൊബൈൽ എടുത്ത് വാട്ട്സ്ആപ്പിലെ സ്റ്റാറ്റസുകൾ നോക്കിക്കൊണ്ടിരുന്നു. ഓരോ കൂട്ടുകാരുടെയും, കുടുംബക്കാരുടെയും മഴക്കാഴ്ച്ചകളും, സെൽഫികളും, ഫുട്ബോൾ വിശേഷങ്ങളുമായി കുറേയേറെ സ്റ്റാറ്റസുകൾ ഉണ്ട്. പക്ഷെ ഒരു സ്റ്റാറ്റസ്. അതെൻ്റെ ഹൃദയത്തിലേക്ക് വല്ലാതങ്ങു തറച്ചു കയറി. സത്യം പറഞ്ഞാൽ അതാണ് ഈ എഴുത്തു ശകലം ഇവിടെ ഇടാൻ എന്നെ പ്രേരിപ്പിച്ചത്. നിവേദ് എന്ന എൻ്റെ കൂട്ടുകാരൻ പോസ്റ്റ് ചെയ്ത ഒരു സ്റ്റാറ്റസ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു. "Two things to remember: Don't make decisions when you're angry and don't make promises when you're happy." അതായത്, ജീവിതത്തിൽ...

വഹീദ - ഒരു പകയുടെ കഥ ( എപ്പിസോഡ് 4 )

അടുത്തുള്ള റൂമില്‍ ഉള്ളവരും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി പോളിച്ച് മുറിക്കകത്ത് എത്തുമ്പോഴേക്കും അയാള്‍ പൂര്‍ണ്ണമായി കത്തി തീര്‍ന്നിരുന്നു. ഫയര്‍ഫോര്‍സും പോലീസും എത്തി വിദഗ്ത പരിശോദന നടത്തിയെങ്കിലും തെളിവായി ഒന്നും കണ്ടെത്താനായില്ല. മനുഷ്യ ശരീരം കത്തി ഉണ്ടായ ആ പുകക്കുള്ളിലൂടെ വെളുത്തു നല്ല നീളം ഉള്ള ഒരു മനുഷ്യന്‍ ആ മുറിയിലേക്ക് കടന്നു. അയാളുടെ മുഖത്തിന്‍റെ ഭൂരിഭാഗവും മീശയും, താടിയുമാല്‍ മൂടപ്പെട്ടിരുന്നു. വിറങ്ങലിച്ചു നിന്നിരുന്നു ഒരു കൂട്ടം ആളുകള്‍ക്കിടയിലൂടെ ഒരു ഭാവമാറ്റവുമില്ലാതെ ആ മനുഷ്യന്‍ നടന്ന് കത്തിയ ശരീരത്തിനടുത്തെത്തി. കത്തിയെരിഞ്ഞ ആ ശരീരത്തിലെ ഇടതു കണ്ണിനു മാത്രം ഒന്നും സംഭവിച്ചിട്ടില്ല. അയാള്‍ ആ ഇടതു കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. ഏതോ ഒരു അതൃശ്യ ശക്തിയുടെ ഭാവമെന്നോണം, ആരോ അയാളെ ആ കണ്ണിലെ തീഷ്ണതയുടെ ആഴങ്ങളിലേക്ക് വലിച്ചിടുന്ന പ്രതീതി. അയാളുടെ ചുറ്റുമുള്ള ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും മെല്ലെ മാഞ്ഞു പോവാന്‍ തുടങ്ങി. ആ മുറിയുടെ മേല്‍ക്കൂരകളും ചുമരുകളും അഗ്നിയാല്‍ മൂടപ്പെട്ടു. എങ്ങും കറുപ്പ് നിറത്തിലുള്ള പുക. പക്ഷെ ആ മുറിയിലെ ഗന്ധം അവനു സുപരിചിതം ആണ്. "വഹീത!...

വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 2)

പുറത്തു നിന്നുള്ള വെളിച്ചം ആ മുറിയില്‍ എത്തിച്ചിരുന്ന രണ്ടു ജനാലകളിലൂടെയും നോക്കുമ്പോള്‍ പുറത്ത് ആകാശത്ത് ഇരുട്ട് മൂടാന്‍ തുടങ്ങുന്നത് കാണാമായിരുന്നു. സൂര്യനെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ആകാശം നിറയെ പടര്‍ന്നു പിടിച്ചു. നിലത്തു വീണു കിടക്കുന്ന അയാളുടെ മുന്നിലേക്ക് ഒരു നിഴല്‍ മെല്ലെ അടുത്തു വന്നു. പേടി കൊണ്ട് വിറങ്ങലിച്ചു നിന്ന അയാള്‍ക്ക് നാവു ചലിപ്പിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. എങ്കിലും, അയാള്‍ തന്‍റെ ശ്വാസകോശത്തിലെ വായു എല്ലാം ഉപയോഗിച്ച്  എന്തോ പറയാന്‍ തുടങ്ങി. "പണത്തിനു വേണ്ടി ചെയ്തു പോ..." പറഞ്ഞു പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ അവന്‍റെ മുന്നില്‍ ആ രൂപം ദൃശ്യമായിരുന്നു. നീല നിറമുള്ള സുന്തരമായ കണ്ണുകളും, കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന മുടിയും ആയ ഒരു സുന്ദരി പെണ്‍കുട്ടി. അവളുടെ ഇടതു വശത്തിനു മാത്രം ആയിരുന്നു ഈ വര്‍ണ്ണനകള്‍ ബാധകം. അവളുടെ വലതു ഭാഗത്തേക്ക്  അവന്‍റെ കണ്ണുകള്‍ ചലിക്കും തോറും ശരീരത്തിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നതായി അവനു അനുഭവപ്പെട്ടു. തീ പൊള്ളലേറ്റ് പാതി വെന്ത മുഖം. ആ ഭാഗത്തെ ആസ്തികളും പൊട്ടിയിട്ടുണ്ട്. അവള്‍ അവനെ തന്നെ നോക്കി നിന്നു....

വഹീദ - ഒരു പകയുടെ കഥ (എപ്പിസോഡ് 1)

നഗര മധ്യത്തിലൂടെ കുതിച്ചുപായുന്ന ആംബുലൻസിന്റെ ശബ്ദം കേട്ടാണ്അയാൾ ഉണർന്നത്. പാതി ബോധത്തിൽ കട്ടിലിനരികിൽ ഉള്ള മേശയുടെ മുകളിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് അയാൾ സമയം നോക്കി. പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു. തലേന്ന് രാത്രി സെറ്റ് ചെയ്ത അലാറം ഓൺ ആവാൻ ഇനി 30  മിനിറ്റ് കൂടിയേ ഉള്ളു. ഇനിയും കിടന്നാൽ സമയത്തു എണീക്കാൻ പറ്റില്ലെന്നതുകൊണ്ട് തന്നെ അയാൾ എണീറ്റ് കുളിമുറി ലക്ഷ്യമാക്കി നടന്നു. വെളുത്ത നിറവും, കട്ടി മീശയും ഉള്ള മുപ്പതിനോട് പ്രായം തോന്നിക്കുന്ന ഒരാൾ. നല്ല ഉയരവും അതിനൊത്ത തടിയും ഉണ്ടായിരുന്നു അയാൾക്ക്. മുറിയുടെ ജനാലകൾക്കിടയിലൂടെ താഴെയായി മെയിൻ റോഡ് കാണാമായിരുന്നു. അതൊരു ഫ്ലാറ്റ് ആണ്. സൂര്യ വെളിച്ചം എങ്ങും പരന്നു. ഷർട്ട്, പാന്റ്, ഷൂ എല്ലാം ധരിച്ചു അയാൾ എങ്ങോട്ടോ പോവാൻ ഒരുങ്ങുകയാണ്. നല്ല ശരീര പ്രകൃതി ആയതുകൊണ്ടാവാം ഇട്ടിരിക്കുന്ന വേഷം നന്നായി ചേരുന്നുണ്ട്. അവിടെ അയാൾ മാത്രമേ താമസിക്കുന്നുള്ളു എന്ന് വ്യക്തമായിരുന്നു. ഫ്രിഡ്ജ് തുറന്നു കോഴിമുട്ടയും, ബ്രെഡും എടുത്ത് അയാൾ അടുക്കളയിലേക്ക് നീങ്ങി. അപ്പോഴാണ് മേശപ്പുറത്തു നിന്നും മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. അടുക്കളയിൽ നിന്നു...

ഇറച്ചിക്കോഴികൾ

പൊട്ടിച്ചിരികൾ നിറഞ്ഞു നിന്ന ആ മുറിയിൽ നിന്നും രണ്ടു ഗ്ലാസ്സുകൾ പരസ്പരം മുട്ടി. ചിയേർസ് !!! ആ ഗ്ലാസ്സുകൾ  പിടിച്ച കൈകൾ 16  വയസ്സിനോട് അടുത്തു  പ്രായം തോന്നിക്കുന്ന ഒരു പയ്യനും വെള്ള ഷർട്ട് ധരിച്ചു 50 കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റേതുമാണ്. എന്തോ ഒരു സന്തോഷ നിമിഷത്തിന്റെ ആഘോഷമാണ് അത്. ഇതേസമയം 5  കിലോമീറ്റർ അകലെ, ചോരയിൽ കുളിച്ച ഒരു കൈ നിലത്തു നിന്നും അല്പം ഉയർത്തി ആ യുവാവ് ജീവനു വേണ്ടി യാചിക്കുകയാണ്. അവന്റെഉള്ളിൽ  ഇപ്പോൾ ദേഷ്യവും, പകയും അല്ല. അതെല്ലാം എപ്പഴോ ചുവന്ന നിറമുള്ള ദ്രാവകമായി ഒലിച്ചു പോയിരുന്നു. പാർട്ടി മുദ്രാവാക്യം അല്ല അവന്റെ നാവുകളിൽ വരുന്നത്. മറിച്ചു അവന്റെ ആത്മാവിനോട് അവനുള്ള കടപ്പാടുകൾ ആയിരുന്നു. ആ ആത്മാവിനെ അവന്റെ ശരീരത്തിൽ നിന്നും പറഞ്ഞു വിടാൻ അവനു ആവുന്നില്ല. ആ വേദന അവനെക്കൊണ്ട് സഹിക്കാൻ കഴിയുന്നില്ല. ആദ്യമായി വാളെടുപ്പിച്ച അവന്റെ നേതാവ് പതിനാറു ഡിഗ്രി താപനിലയുള്ള  മുറിയിൽ ഭാര്യയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നു. ആ രാത്രിയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാൻ അയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്തുവെച്ചിരിക്കുകയാണ്. ഇതേസമയം ഒരു കൊച്ചു...

ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ

പാടില്ലെന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ച മനസ്സാക്ഷിയെ പിഴുതെറിഞ്ഞു, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. എന്നെ ഉപദേശിച്ച നികൃഷ്ട ജന്മങ്ങളുടെ വാക്കുകൾ കാറ്റിൽ പറത്തി, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. എന്റെ കള്ളം കണ്ടുപിടിച്ചവനെ പൊന്നു കൊണ്ട് മൂടി,  ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. ഒടുവിൽ എനിക്കെതിരായ് തിരിഞ്ഞവനെ തല്ലിയും, കൊന്നും, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. ഒരു നേരത്തെ അന്നത്തിനായ് കരഞ്ഞവന്റെ വിശപ്പകറ്റാൻ എന്നെ ഏൽപ്പിച്ച ചാക്കുകൾ മറിച്ചു ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. മണ്ണെടുക്കാതെ, പുഴുവരിക്കാതെ, ശാപങ്ങളേറ്റ, ഞാൻ വീർപ്പിച്ചെടുത്ത എന്റെ വയർ. #RIP_Madhu -ശ്യാംലാൽ

വീണ്ടും മുളച്ചിടും

വെട്ടി മുറിച്ചൊരാ വേരിൻ തരിമ്പിൽ നിന്നുറ്റി വീണാ വൊരിറ്റു നീരിൻ തണുപ്പു പറ്റിയൊരു പുതു  പൊൻ വിത്തു മുളച്ചു മൊട്ടിട്ടു പൂവായ് തൻ കായിട്ടു കുറ്റിയുറപ്പുള്ള മട്ട...

ഒരു ഇന്ത്യൻ പൗരൻ

ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക്ക്  ചെറിയൊരു മാറ്റം അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം "ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എ...

മടിയൻ

ആകാശക്കോട്ടയിലെ മണി മെത്തയിൽ കിടന്നു മുകളിലേക്ക് നോക്കിയപ്പോൾ ഞാൻ ഭൂമിയെക്കാളും, ഭൂമിയിലെ മറ്റുള്ളവരെക്കാളും  ഉയരത്തിലാണെന്നു തോന്നി. എന്നാൽ ഒരു കാറ്റിൽ തുറന...

മംഗല്യം

മനുഷ്യനായ് ജനിച്ചു പോയ് മതങ്ങളും കുടിച്ചു പോയ് മറച്ചു വെച്ചു മോഹവും മുഖത്തു തേച്ചു ചായവും അടക്കി ഉള്ള് കല്ലിനാൽ ഇളക്കി കൈകൾ പാവപോൽ നിലച്ചു പോയ്‌ ഒഴുക്കുകൾ അകന്ന...

ഉദ്ധരണി (1)

കരഞ്ഞു തീർത്ത വേദനകൾക്കും, കടിച്ചു പിടിച്ച സങ്കടങ്ങൾക്കും ഇടയിലാണ്‌ കെട്ടിപ്പടുക്കുന്ന ജീവിതങ്ങൾ